കാലങ്ങളായിട്ടും ദുരിതത്തിന് പരിഹാരമായില്ല റോഡിന്റെ കാര്യം പറഞ്ഞ് ജനങ്ങള്‍ ലീഗ് നേതൃത്വത്തിനു മുന്നില്‍
താനൂര്‍: കാലങ്ങളായി പരിഹാരമാകാതെ കിടക്കുന്ന വെള്ളിയാമ്പുറം നന്നമ്പ്രയിലെ കൊളക്കാട് നിന്നും പുഞ്ചപ്പാടത്തേക്കു പോവുന്ന റോഡിന്റെ ശോചനീയാവസ്ഥ പറഞ്ഞു നാട്ടുകാര്‍ പ്രദേശികലീഗ് നേതൃത്വത്തിനു മുന്നില്‍. നന്നമ്പ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് നൂറോളം വീട്ടുകാര്‍ ദുരിതത്തിലാകുന്ന റോഡുള്ളത്. പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതു മുതല്‍ സി.പി.എമ്മാണു ഈ വാര്‍ഡില്‍ നിന്നു ജയിച്ചു പോവുന്നത്.
കൊളക്കാട് പാടത്തുനിന്നും അരകിലോമീറ്റര്‍ ദൂരത്തുള്ള പുഞ്ചപ്പാടത്തേക്ക് വെള്ളമൊഴുകുന്നത് ഈ റോഡിലൂടെയാണ്. നിരന്തരം വെള്ളമൊഴുകുന്നതു കാരണം പലപ്പോഴും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പോകാന്‍ കഴിയാറില്ല. വെള്ളമുള്ളതു കാരണം അറിയാതെ കല്ലുകളില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. വെള്ളമൊഴുകി പോവാന്‍ കഴിയുന്ന രീതിയില്‍ റോഡ് പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അംഗമടക്കമുള്ളവരോട് കാലങ്ങളായി നാട്ടുകാര്‍ ഈ കാര്യം പറഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണു തൊട്ടടുത്ത വാര്‍ഡിലെ ജനപ്രതിനിധികളോടും മുസ്‌ലിംലീഗ് നേതൃത്വത്തോടു നാട്ടുകാര്‍ പരാതി പറഞ്ഞത്. പാര്‍ട്ടി ഫണ്ടുപയോഗിച്ചെങ്കിലും ഇതിനു പിഹാരം കാണുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി.
ലീഗ് നേതാക്കളായ മുഹമ്മദ് ഹസന്‍, വാര്‍ഡ് അംഗം മുസ്തഫ, ജഅ്ഫര്‍, അലി, പനയത്തില്‍ അബ്ബാസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."