നന്മ ചുങ്കത്തറ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
ചുങ്കത്തറ: മലയാള കലാകാരന്‍ന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ചുങ്കത്തറ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍, ഓണം ആഘോഷവും നടത്തി. ചുങ്കത്തറ സ്നേഹതീരത്ത് ഓണസദ്യ നടത്തി. നന്മയുടെ കീഴിലുള്ള നിലമ്പൂര്‍ ഹംസധ്വനി ചൈല്‍ഡ് ഓര്‍ക്കസ്ട്രയും സ്നേഹതീരത്തെ അംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.
കലാവിരുന്ന് ചിത്രകാരി സി.എച്ച് മാരിയത്ത് ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ അങ്ങാടിയില്‍ സാംസ്കാരിക ഘോഷയാത്ര നടത്തി. നിലമ്പൂര്‍ ഗോത്രമൊഴി കലാസംഘത്തിന്റെ നാസിക് ഡോള്‍, പുലിക്കളി, മാവേലി എഴുന്നള്ളത്ത് എന്നിവ നടത്തി.
ചുങ്കത്തറ സാംസ്കാരിക നിലയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്വപ്ന ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ്മാത്യു അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ലെനിന്, സി.കെ. സുരേഷ്, നന്മ ജില്ലാ സെക്രട്ടറി മലയില്‍ ഹംസ,സര്‍ഗ വനിതാ ജില്ലാ പ്രസിഡന്റ് ഗീതാകുമാര്‍ ചുങ്കത്തറ, നന്മ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മംഗലശ്ശേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ലുഖ്മാന് അരീക്കോട്, ഉമേഷ് നിലമ്പൂര്‍, മേഖലാ പ്രസിഡന്റ് നിലമ്പൂര്‍ സുരേഷ്, സെക്രട്ടറി സജിത്ത്.വി.പൂക്കോട്ടുംപാടം, യൂനിറ്റ് സെക്രട്ടറി പി.ശശി, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്. ജയചന്ദ്രന്, എടക്കര പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ഹക്കീം ചങ്കരത്ത്, സെക്രട്ടറി ജെയിംസ്, കുമാര്‍ ചുങ്കത്തറ, പ്രഭാകരന്,എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരി സി.എച്ച് മാരിയത്തിനെ പ്രതിഭാ പുരസ്കാരം നല്കി ആദരിച്ചു. ഗുരുവന്ദനം പരിപാടിയില്‍ മുതിര്‍ന്ന കലാകാരന്മാരായ പഞ്ചമി രാധാകൃഷ്ണന്, അലക്സ്, അബുറഫീഖ് എന്നിവരെ ആദരിച്ചു. നന്മ കലാകാരന്മാര് അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."