HOME
DETAILS

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

  
February 24, 2026 | 11:33 AM

wayanad-tunnel-project-final-clearance-centre-pa-muhammed-riyas

കൊച്ചി: വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്ക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സും ലഭിച്ചിരിക്കുകയാണ്. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണിതെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. 

വയനാടിന്റെയും കോഴിക്കോടിന്റെയും വികസനക്കുതിപ്പിന് പുത്തനുണര്‍വ് പകരുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണിത്. അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍ദിഷ്ട പദ്ധതി. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാതയായിരിക്കും ഇത്.

മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ കോഴിക്കോട് വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര- വ്യാപാര മേഖലകള്‍ക്ക് വന്‍ ഉണര്‍വ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന തുക ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്.

ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.

 

Kerala Public Works Minister P. A. Muhammed Riyas has announced that the proposed Wayanad tunnel road project has received final clearance from the Centre. The ambitious Anaikkampoyil–Kalladi–Meppadi tunnel road has secured Stage II environmental approval from the Ministry of Environment, Forest and Climate Change, marking a crucial step forward.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  2 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  2 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  2 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  2 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  2 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  2 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  2 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  2 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  2 days ago