HOME
DETAILS

വിവരങ്ങള്‍ ചോര്‍ത്തിയത് സ്വകാര്യതാ ലംഘനം; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  
February 24, 2026 | 6:10 AM

kerala-high-court-criticises-cm-office-spark-data-privacy-breach

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്പാര്‍ക്ക് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ആരോപണത്തില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ നടപടി പ്രഥമദൃഷ്ട്യാ തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച്ച വരെ തുടര്‍ സന്ദേശങ്ങള്‍ അയക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫിസിന് എങ്ങനെ സ്പാര്‍ക്കിലെ വിവരങ്ങള്‍ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി നോട്ടിസ് അയച്ചു. 

മലപ്പുറം കെ.ടി.എം കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ പി. റഷീദ് അഹമ്മദ്, തിരുവനന്തപുരം ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പിലെ ജീവനക്കാരന്‍ കെ.എം അനില്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ക്ഷാമബത്തയുള്‍പ്പെടെ വര്‍ധിപ്പിച്ചത് എടുത്തുകാണിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പുകളും ഹരജിക്കാര്‍ ഹാജരാക്കി.

ജീവനക്കാരുടെ സ്വകാര്യ ഫോണ്‍നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പളസോഫ്റ്റ്വേറായ സ്പാര്‍ക്കില്‍നിന്നുള്ള ഡേറ്റാ ചോര്‍ത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷസര്‍വീസ് സംഘടനകള്‍ ആരോപിച്ചിരുന്നു. ജീവനക്കാരുടെ പേരുപറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞബജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്; വരുംനാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായാണ് വ്യക്തിഗത ഫോണ്‍നമ്പറും മറ്റുവിവരങ്ങള്‍ സ്പാര്‍ക്കിന് കൈമാറിയിട്ടുള്ളത്. സുരക്ഷിതമായി സൂക്ഷിച്ച വിവരങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മേലുദ്യോഗസ്ഥര്‍ക്കും വേതനനിര്‍ണയ വിതരണ മേലധികാരികള്‍ക്കും ധനവകുപ്പിലെ സ്പാര്‍ക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പി.എം.യുവിനും മാത്രമാണ് കൈകാര്യം ചെയ്യാനാവുക.മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിവരങ്ങള്‍ എങ്ങനെ കിട്ടിയെന്നത് അവ്യക്തമാണ്.

 

 

 

The Kerala High Court has sharply criticised the Chief Minister’s Office over allegations that phone numbers of government employees were collected from the SPARK salary management portal and used to circulate WhatsApp messages promoting government achievements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെഡിമെയ്ഡ് ദോശമാവ് വില്ലനായി? നാടിനെ നടുക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

National
  •  6 days ago
No Image

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala
  •  6 days ago
No Image

സ്മിത്തിനെ 'പടിക്കു പുറത്ത്' നിർത്തി ഫർഹാൻ; ബി​ഗ്ബാഷിലെ ബാബർ അസം സംഭവത്തിന് പാകിസ്ഥാൻ മണ്ണിൽ മധുരപ്രതികാരം!

Cricket
  •  6 days ago
No Image

ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു: 54-കാരന് 11 വർഷം കഠിനതടവും പിഴയും

Kerala
  •  6 days ago
No Image

'ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി പിണറായി

Kerala
  •  6 days ago
No Image

വൈക്കത്ത് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; നേതാക്കള്‍ക്കെതിരെ വീഡിയോ

Kerala
  •  6 days ago
No Image

വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ? .. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി 

Tech
  •  6 days ago
No Image

ശബ്ദരേഖ എഐ ആണോ എന്ന് പരിശോധിക്കണം; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കൃഷ്ണൻകുട്ടി; നിയമനടപടിക്ക് നീക്കം

Kerala
  •  6 days ago
No Image

'2018 ലെ പ്രളയം മനുഷ്യനിര്‍മിതം'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

Kerala
  •  6 days ago
No Image

ട്രെയിന്‍ അപകടങ്ങള്‍ക്ക് തടയിടാന്‍ 'കവച്'; 1,364 കോടിയുടെ വന്‍പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

National
  •  6 days ago