In Depth Story: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ബസ്തറില്‍ നടക്കുന്നത്; കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് പിന്നിലെന്നും റിപ്പോര്‍ട്ട്; ഇന്ത്യന്‍ നക്‌സലിസത്തിന്റെ ചരിത്രവും അറിഞ്ഞിരിക്കാം
'യുദ്ധം അവസാനിക്കും...
നേതാക്കള്‍ പരസ്പരം കൈ കൊടുത്ത് പിരിയും...
പക്ഷെ, അപ്പോഴും വൃദ്ധയായ ആ സ്ത്രീ രക്തസാക്ഷിയായ
തന്റെ മകന് വേണ്ടി കാത്തിരിക്കുന്നുണ്ടാവും...
സ്‌നേഹ നിധിയായ തന്റെ ഭര്‍ത്താവിനെയും കാത്ത്
ആ പെണ്‍കുട്ടിയും...
ധീരനായ അച്ഛനെ കാത്ത് ആ കുഞ്ഞുമക്കളും...
എന്റെ ജന്മ നാടിനെ ആരാണ് വിറ്റതെന്ന് എനിക്കറിയില്ല,
എന്നാല്‍, അതിന് വില നല്‍കിയതാരാണെന്നതിന്
ഞാന്‍ സാക്ഷി'
മഹ്മൂദ് ദര്‍വേശ് (ഫലസ്തീന്‍ വിപ്ലവ കവി)
'എന്റെ പൊന്നു മോള്‍ക്ക് നേരെ എങ്ങനെയാണ് പോലീസിന് വെടിയുതിര്‍ക്കാന്‍ സാധിച്ചത്?'?
2024 ഡിസംബര്‍ മാസം 12ന് ഛത്തീസ്ഗഢിലെ അബൂജ്മാഡ് വനനിരത്തില്‍ കുടുംബത്തോടൊപ്പം കൃഷി ചെയ്യുന്നതിനിടെ കഴുത്തിന് പോലീസ് വെടിയേറ്റ പതിനേഴ് വയസുകാരി റംലിയുടെ അമ്മ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച ചോദ്യമാണിത്.
2026 മാര്‍ച്ച് മാസം 31 ആകുമ്പോഴേക്കും മാവോയിസ്റ്റുകളെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷയാണ്. അതിന്റെ ഭാഗമായിട്ടാണ് 2024 ജനുവരി മാസം മുതല്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, ഒഡിഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ 'ഓപ്പറേഷന്‍ കഗാര്‍' എന്ന പേരില്‍ സൈനിക നീക്കം ആരംഭിച്ചതും. 300 മുതല്‍ 600 മനുഷ്യര്‍ ഈ ഓപ്പറേഷനിന്റെ ഭാഗമായി ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ മാവോയിസ്റ്റുകള്‍ക്ക് പുറമെ ആദിവാസി വിഭാഗത്തിലെ കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്ന ഖേദകരമായ വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്. റംലിയെ പോലെ അനേകം കുട്ടികള്‍ക്ക് പോലീസിന്റെയോ, സൈന്യത്തിന്റെയോ വെടിയേറ്റിട്ടുണ്ട്, അമ്മയുടെ നെഞ്ചോട് ചേര്‍ന്നിരുന്ന് മുലപ്പാല്‍ നുകരുകയായിരുന്ന ആറു മാസം പ്രായമുളള പൈതലും വെടിയേറ്റ് മരിച്ചവരുടെ കൂട്ടത്തിലുണ്ട്. മവോയിസ്റ്റ് സംഘടനകള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അതിനെ വക വെക്കാതെ കേന്ദ്ര സര്‍ക്കാര്‍ തുടരന്ന സൈനിക നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ഫലഭൂഷ്ടിതമായ ആദിവാസി വന മേഘലകള്‍ കോപ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിന് വേണ്ടിയാണ് സൈനിക നീക്കമെന്ന ആരോപണങ്ങളും മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്നത്.
ഇന്ത്യയില്‍ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുടെ പിറവി
1967ല്‍ വെസ്റ്റ് ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തിലാണ് ഇന്ത്യയിലെ മാവോയിസ്റ്റ് സംഘടനയുടെ ഉദയം. ചാരും മജുന്ദര്‍, കനു സന്യല്‍ എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നേതൃത്യത്തിലാണ് പ്രസ്ഥാനത്തിന്റെ ആരംഭം. ചൈനയിലെ മാവോ സേതൂങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് 'വസന്തത്തിന്റെ ഇടിമുഴക്കം' എന്ന ലേബലില്‍ സായുധ സമരത്തിന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു സംഘടനയുടെ ഉദയം. അതിന്റെ ആദ്യ പ്രായോഗിക പരീക്ഷണം നടന്നതാകട്ടെ ബംഗാളിലെ നക്‌സല്‍ബാരിയിലും. ജന്മികളെയും, അവര്‍ക്ക് സഹായം ചെയ്തിരുന്ന പോലീസ്-സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉന്മൂലനം ചെയ്ത് കൊണ്ട് തങ്ങള്‍ നേരിടുന്ന അനീതികളെ നേരിടുക എന്ന ആശയം രാജ്യത്ത് ഒട്ടാകെ പെട്ടെന്ന് തന്നെ വ്യാപിച്ചു. തെക്കേ ഇന്ത്യയില്‍ ആന്ധ്ര പ്രദേശിലും, കേരളത്തിലും വരെ അതിന്റെ അനുരണനങ്ങളുണ്ടായി. എന്നാല്‍, സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനയെ അംഗീകരിക്കാതെ തുടര്‍ന്ന ഈ സമര രീതി അധിക കാലം നിലനിന്നില്ല. നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ തൊട്ട് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അടിച്ചമര്‍ത്തലുകള്‍ വരെയുളള കാരണത്താല്‍ ചെറിയ കാല പരിതിക്കുളളില്‍ തന്നെ ഇന്ത്യയിലെ മാവോയിസ്റ്റ് സംഘടനകളുടെ ശക്തി ശയിക്കുന്നുണ്ട്. പല മാവോയിസ്റ്റ് നേതാക്കളും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാത സ്വീകരിച്ചു, ചിലര്‍ കൊല്ലപ്പെട്ടു, ചിലര്‍ കീഴടങ്ങി, മറ്റു ചിലര്‍ ആത്മീയതയുടെ വഴിയിലേക്കും തിരിഞ്ഞു. വേറെ ചിലര്‍ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കാത്ത് സൂക്ഷിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. അവര്‍ പ്രവര്‍ത്തന മേഘലയായി തെരഞ്ഞെടുത്തിരുന്നത് ഇന്ത്യയിലെ വന മേഘലകളായിരുന്നു. അതില്‍ ഛത്തീസ്ഗഡ് സംസ്ഥാനവും, അവിടുത്തെ ബസ്തര്‍ പോലെയുളള മേഘലകളും മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രങ്ങളായി മാറി.
മാവോയിസ്റ്റുകളെ നേരിടുന്നതിന് അവിടെ സൈന്യം തമ്പടിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട, ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന നിരന്തരമായ ഏറ്റുമുട്ടലുകള്‍.! ഈ ഏറ്റുമുട്ടലുകള്‍ക്കിടയില്‍ അടിസ്ഥാന സൗകര്യം പോലും ലഭ്യമാവാതെ ജീവിക്കാന്‍ മല്ലിടുന്ന അവിടുത്തെ ആദിവാസി ജനവിഭാഗം ജീവിച്ചു.
ഇരകളാക്കപ്പെടുന്ന ആദിവാസി ജന വിഭാഗം:
പതിറ്റാണ്ടുകള്‍ നീളുന്ന മാവോയിസ്റ്റ് - സൈനിക ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സാധാരണ ജീവിതം സാധ്യമാകാത്ത ബസ്തറിലെ ആദിവാസികള്‍ക്കിടയിലാണ് ഓപ്പറേന്‍ കഗാറുമായി (Operation Kagar) കേന്ദ്ര സര്‍ക്കാര്‍ വരുന്നതെന്ന് ഓര്‍ക്കണം. 2019 മുതല്‍ ബസ്തറിലെ വന മേഘലകളില്‍ സൈനികരുടെ ഏതാണ്ട് 250 സുരക്ഷ കാമ്പുകളുണ്ട്. ഒമ്പത് പൗരരെ നിരീക്ഷിക്കാന്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനെന്ന നിലയിലാണ് സര്‍ക്കാര്‍ അവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ബസ്തര്‍ ജില്ലയുടെ കീഴില്‍ വരുന്ന 'ഡി.ആര്‍.ജി.എഫ്' (ഡിസ്ട്രികറ്റ് റിസര്‍വ് ഗാഡ് ഫോഴ്‌സ്), എസ്.ടി.എഫ് (സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്), സി.ആര്‍.പി.എഫ് (സെന്റ്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) തുടങ്ങിയ പരാമിലിറ്ററി സംഘങ്ങള്‍ ബസ്തറടക്കമുളള ആദിവാസി മേഘലകളിലെ സ്ഥിര സാന്നിധ്യമാണ്. ഈ സൈനിക സാന്നിധ്യം ആദിവാസി ജന വിഭാഗത്തെ വീര്‍പ്പ് മുട്ടിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പലപ്പോഴും മാവോയിസ്റ്റാണെന്ന സംശയത്തില്‍ ആളുകളെ നിരന്തരം പിടിച്ച് കൊണ്ട് പോകുന്നതും, വ്യാജ ഏറ്റു മുട്ടലുകളിലൂടെ സാധാരണ ആദിവാസികളെ കൊലപ്പെടുത്തുന്നതും, സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതും ഈ പ്രദേശത്തെ നിത്യ സംഭവങ്ങളായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന് പുറമെ സര്‍ക്കാരിന്റെ പാരിതോഷികം ലഭിക്കുന്നതിനായി സാധാരണ ആദിവാസികളെ പിടിച്ച് കൊണ്ടു പോയി 'കീഴടങ്ങിയ മാവോയിസ്റ്റായി' ചിത്രീകരിക്കുന്ന സാഹചര്യവും പ്രദേശങ്ങളില്‍ തുടരുന്നുണ്ട്.
ഒറ്റുകാരെന്ന സംശത്തില്‍ മവോയിസ്റ്റുകളും ആദിവാസികളെ കൊലപ്പെടുത്തുന്നു എന്നത് മറ്റൊരു വസ്തുതയുമാണ്. പലപ്പോഴും ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ മാവോയിസ്റ്റുകളുടെ ഭീഷണിയെ ഭയന്ന് കൊണ്ട് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കേണ്ടി വരുന്ന നിര്‍ബന്ധ സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. മാധ്യമപ്രവര്‍ത്തകരെ ഈ മേഘലകളിലേക്ക് കടത്തി വിടാത്ത സൈന്യത്തിന്റെയും, മാവോയിസ്റ്റുകളുടെയും തീരുമാനം കാരണം ഈ മേഘലകളില്‍ സാധാരണ ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പുറം ലോകം അറിയുന്നുമില്ല. ഓപ്പറേഷന്‍ കഗാര്‍ കൂടി നടപ്പാക്കപ്പട്ടതോട് കൂടി ഇവിടത്തെ ആദിവാസി ജീവതത്തിന്റെ ദുരിതം ഇരട്ടിയായി.
സല്‍വ ജുഡൂം
മാവോയിസ്റ്റുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2005 കാലഘട്ടത്തിലാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ ബസ്തര്‍ മേഘലയില്‍ സാധാരണ ജന വിഭാഗങ്ങള്‍ക്ക് 'സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍' എന്ന തസ്തിക നല്‍കി സല്‍വ ജുഡൂമെന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളിലെ യുവാക്കളുടെ കയ്യിലേക്ക് സര്‍ക്കാര്‍ വഴി തന്നെ ആയുധങ്ങളെത്തി. കൃത്യമായ പരിശീലനങ്ങള്‍ ഒന്നും നല്‍കാതെ ആദിവാസികളുടെ ഇടയില്‍ നിന്ന് തന്നെ രൂപീകരിച്ച ഈ സൈനിക സംഘം പിന്നീട് ബസ്തറില്‍ അഴിച്ചു വിട്ടത് സമാനതകളില്ലാത്ത അക്രമ പരമ്പരകളായിരുന്നു. മോഷണം, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഗുണ്ട സംഘമായി ഇവര്‍ പിന്നീട് മാറി. സര്‍ക്കാര്‍ നിയോഗിച്ച സംഘമെന്ന നിലയില്‍ സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ ഈകൂട്ടര്‍ക്ക് ലഭിക്കുകയും ചെയ്തു. പിന്നീട് 2011ല്‍ സുപ്രീം കോടതി സാധാരണ പൗരരെ ഉപയോഗിച്ചുണ്ടാക്കിയ ഈ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും പദ്ധതി നിര്‍ത്തലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കി കൊണ്ട്, സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പല സംഘങ്ങളും ബസ്തറില്‍ നിലനിര്‍ത്തുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.
11 ഡിസംബര്‍ 2024
കൃഷി ചെയ്യുന്നതിന് വേണ്ടിയാണ് അബൂജ്മാഡ വന നിരത്തിലേക്ക് അന്നേ ദിവസം ആദിവാസികള്‍ കുന്ന് കയറി ചെന്നത്. കുടുംബത്തോടെ പല സംഘങ്ങളായിട്ടാണ് അവര്‍ അവിടെ പ്രവേശിച്ചത്. കൂട്ടത്തില്‍ കുഞ്ഞുങ്ങളുണ്ട്, സ്ത്രീകളുണ്ട്, യുവതിയുവാക്കളുമുണ്ട്. പുരുഷന്മാര്‍ കൃഷി പണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, സ്ത്രീകള്‍ ഭക്ഷണം പാചകം ചെയ്യുന്ന തിരക്കിലാണ്, കുട്ടികള്‍ കാടിന്റെ വന്യതയെ വക വെക്കാതെ അവരുടേതായ കളികളുടെ ലോകത്തും...
കാട്ടില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും ഇതേ സമയം അബൂജ്മാഡ വനത്തിലേക്ക് പ്രവേശിച്ചു. പോലീസ് കൃഷി ചെയ്യുന്ന ആദിവാസികളെ കണ്ടു. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി സമയം കളയേണ്ടതില്ല എന്ന് തീരുമാനിച്ചത് കൊണ്ടാവണം, കുട്ടികളടങ്ങുന്ന ആദിവാസി സംഘത്തിന് നേരെ പോലീസിന്റെ കൈകളിലെ തോക്കുകള്‍ ഗര്‍ജിച്ച് തുടങ്ങി. ചിതറിയോടുന്ന ആദിവാസികള്‍! സോനു ഉയാനെന്ന എട്ട് വയസുകാരന് അമ്മ മാസെയുടെ മുന്നില്‍ വെച്ച് വെടിയേറ്റു! പലരും പൊന്തക്കാടുകളില്‍ ഒളിച്ചിരുന്നു, ചിലര്‍ കിലോമീറ്ററുകളോളം ഓടി അടുത്ത ഗ്രാമങ്ങളില്‍ അഭയം തേടി.
'ജീവനോടെ പിടിക്കണോ അതോ കൊന്ന് കളയണോ?'- ഈ വെടിവെപ്പിനിടയില്‍ ഒരു പോലീസുകാരന്‍ മറ്റൊരു പോലീസുകാരനോട് ഉച്ചത്തില്‍ ചോദിക്കുന്നു.
'കൊന്ന് കളഞ്ഞേക്ക്...' മറ്റൊരു പോലീസുകാരന്റെ മറുപടി. ഇത് കേട്ടപ്പോള്‍ പത്തൊമ്പതുകാരനായ മൊട്ടു ഒയമിന്റെ ഭയം ഇരട്ടിച്ചു. അവന്‍ ഒളിച്ചിരുന്ന പൊന്തക്കാടില്‍ നിന്ന് എഴുന്നേറ്റോടി... പോലീസ് അവന് നേരെയും വെടി ഉതിര്‍ത്തു. വെടിയേറ്റ് പിടഞ്ഞ ഒയം കൊല്ലപ്പെട്ടു...
23 വയസ്സുളള കൊഹ്ല ഒയം, ഭാര്യ ബുധ്രി, രണ്ട് വയസുകാരന്‍ മകന്‍ റയ്‌നു എന്നിവര്‍ ഒന്നിച്ചാണ് അബൂജ്മാഡ വന നിരത്തിലേക്ക് മറ്റുള്ളവരോടൊപ്പം പ്രവേശിച്ചത്. വെടി പൊട്ടി തുടങ്ങിയതോട് കൂടി കൊഹ്ലയും, ബുധ്രിയും രണ്ടിടത്തായി. അച്ഛന്‍ കൊഹ്ലയുടെ കൂടെയായിരുന്നു മകന്‍ റയ്‌നു. കൊഹ്ല പോലീസ് വെടിവെപ്പില്‍ മരണമടഞ്ഞു. കൊഹ്ലയുടെ ഒപ്പമുണ്ടായിരുന്ന റയ്‌നയെ പോലീസ് തൊട്ടടുത്ത ഗ്രാമത്തിലെ മസ ഒയമെന്ന വൃദ്ധന്റെ കയ്യില്‍ ഏല്‍പ്പിച്ചു... ഒപ്പം ഒരു ആജ്ഞാപവനും 'എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ അമ്മയെ കണ്ടെത്തി കുട്ടിയെ തിരികെ ഏല്‍പ്പിക്കൂ...' ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ റെയ്‌നു അമ്മയുടെ കൈകളിലെത്തി. പക്ഷെ, അപ്പോഴേക്കും ആ കുരുന്നിന് തന്റെ അച്ഛനെ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു...
സൊമരി എന്ന പെണ്‍കുട്ടി ഇതിനിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം കുട്ടിയുടെ അമ്മ അയ്‌ത്തെ തിരിച്ചറിയുന്നത് മകളുടെ ശരീരം അടക്കം ചെയ്യുന്ന സമയത്താണ്. റംലിയുടെ കഴുത്തിന്റെ പിന്‍വശം വേടിയേറ്റതും ഇവിടെ വെച്ച് തന്നെ. ഗുഡ്‌സ ഒയാമെന്ന മൂപ്പനും, അദ്ദേഹത്തിന്റെ മകന്‍ നെവ്‌റു കൊല്ലപ്പെട്ടതും ഇതേ വെടിവെപ്പില്‍.
അച്ഛനും സഹോദരനും മരണപ്പെട്ടതിന് ശേഷം മൂപ്പന്റെ മകള്‍ പകല്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. അവള്‍ സ്‌കൂളില്‍ പോയാല്‍ കുഞ്ഞു സഹോദരങ്ങളെ ആര് നോക്കും? അമ്മയെ ആര് സഹായിക്കും?
ഓപ്പറേഷന്‍ കാഗറിന് പിന്നിലെ ഉദ്ദേശങ്ങള്‍
ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം മദ്വി ഹിദ്മ, നമ്പല കേശവ റാവു പോലെയുളള പ്രധാന മാവോയിസ്റ്റു നേതാക്കളെ കൊലപ്പെടുത്താന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. അനേകം നേതാക്കള്‍ കീഴടങ്ങുകയും ചെയ്തു. മാവോയിസ്റ്റ് നേതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അനവധി തവണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും തുടരുന്ന സൈനിക നീക്കത്തിന് നേരെ പ്രതിപക്ഷ പാര്‍ട്ടികളൊക്കെയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ബസ്തറടങ്ങുന്ന പ്രദേശത്തെ വന മേഘല കോപ്പറേറ്റുകള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സൈനിക നീക്കം നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.
അദാനിയുടെയും, ഇസ്രായേലിന്റെയും പങ്ക്
ഒപ്പം ചേര്‍ത്ത് വായിക്കേണ്ടുന്ന ഒന്നാണ് ആദിവാസി മേഘലയിലെ സൈനിക നീക്കത്തല്‍ ഇസ്രായേലെന്ന സയണിസ്റ്റ് രാഷ്ട്രത്തിന്റെ പങ്കും. അദാനിയുടെ അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസും, ഇസ്രായേലിലെ എല്‍ബിട്ട് സിസ്റ്റവും ചേര്‍ന്ന് നിര്‍മ്മിച്ച ഡ്രോണുകള്‍ ഇസ്രായേല്‍ ഗസ്സ വംശഹത്യകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന റിപ്പോട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് സമാനമായ ഇസ്രായേലില്‍ നിന്നുളള ഡ്രോണുകളും, ഷെല്ലുകളും, മറ്റ് ആയുധങ്ങളും ഓപ്പറേഷന്‍ കഗാറില്‍ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
'Operation Kagar' is a large-scale military offensive launched by the Central Government with the objective of making India 'Maoist-free' by March 31, 2026. Initiated in January 2024, the operation spans six states, including Chhattisgarh. Reports indicate that between 300 to 600 people have been killed since its inception.
A significant number of those killed are not insurgents but tribal women and children.
In December 2024, security forces opened fire on tribal families farming in the forest. Victims included 8-year-old Sonu Uyan and 19-year-old Mottu Oyam.
The report highlights tragic instances, such as a six-month-old infant being shot while being breastfed by its mother. Many others, like 17-year-old Ramli, have survived with life-altering bullet injuries
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."