ആഘോഷങ്ങള്‍ അതിരു വിടരുതെന്ന് സമാധാനയോഗം
കാസര്‍കോട്: ആഘോഷങ്ങള്‍ അതിരുവിടരുതെന്നും ക്രമസമാധാന പ്രശ്നമുണ്ടാകാതെയാകണം ഓരോ ആഘോഷവുമെന്നും സമാധാന യോഗം ആവിശ്യപ്പെട്ടു. ഇന്നലെ കലക്ടറുടെ ചോംബറില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ജില്ലയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള സമാധാന അന്തരീക്ഷം നിലനിര്‍ത്തുവാന്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പര്‍വതീകരിക്കാതെ പ്രാദേശികമായി തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും യോഗം നിര്‍ദേശിച്ചു.കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കലക്ടര്‍ ജീവന് ബാബു, എസ്.പി തോംസണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന് യോഗത്തില്‍ പറഞ്ഞു. കാംപസുകളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്ന് എസ്.പി യോഗത്തെ അറിയിച്ചു. ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പൊലിസ് എടുക്കുന്ന നടപടികളോട് പൂര്‍ണ്ണമായും എല്ലാവരും സഹകരിക്കണമെന്നും ജനമൈത്രി പൊലിസിങ് പദ്ധതി സജീവമാക്കാനും പദ്ധതിയുണ്ടെന്നും എസ.്പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."