HOME
DETAILS

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

  
Web Desk
March 02, 2026 | 3:37 AM

hezbollah launched rocket attacks targeting a military base in haifa israel while israeli forces carried out airstrikes in beirut

ബൈറൂത്ത്: പശ്ചിമേഷ്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി യുദ്ധം കനക്കുകയാണ്. അതിനിടെ യുദ്ധത്തിലേക്ക് ലബനാനും ഇറങ്ങുന്നതായി സൂചന. ലബനാനില്‍ നിന്നും ഇസ്‌റാഈലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമമം. ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരായാണ് ഹിസ്ബുല്ലയുടെ നീക്കം. ഹൈഫയിലെ സൈനികത്താവളത്തിന് നേരെയാണ് ആക്രമണം നടത്തിയത്. 

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ സഖ്യകക്ഷിയായ ലെബനാന്‍ സായുധ സംഘം പ്രഖ്യാപിച്ചു. 'ലെബനാനെയും അവിടുത്തെ ജനങ്ങളെയും പ്രതിരോധിക്കുന്നതിനും' 'ആവര്‍ത്തിച്ചുള്ള ഇസ്‌റാഈലി ആക്രമണങ്ങള്‍ക്കുള്ള മറുപടിയായും'- അവര്‍ വിശദീകരിച്ചു. വടക്കന്‍ ഇസ്‌റാഈലിലെ ഹൈഫക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.

ഇസ്‌റാഈല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും   ഉചിതമായ സമയത്തും സ്ഥലത്തും തക്കതായ മറുപടി നല്‍കുമെന്ന് ലെബനാന്‍ പ്രതിരോധ സംഘം എന്നും വ്യക്തമാക്കിയിട്ടുണ്ട്- ഹിസ്ബുല്ല ഒരു പ്രസ്താവനയില്‍ പ്രതികരിച്ചു. തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്‌റാഈല്‍ തയ്യാറാകണം- പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. 

രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തില്‍ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖാംനഇയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

അതേസമയം തിരിച്ചടിയെന്നോണം ലെബനോനിലേക്ക് ഇസ്‌റാഈല്‍ വ്യോമ സേന പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലബനാനിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമിക്കുന്നത് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്‌റാഈല്‍ നല്‍കുന്ന വിശദീകരണം.  

 

hezbollah launched rocket attacks targeting a military base in haifa israel while israeli forces carried out airstrikes in beirut lebanon escalating tensions along the lebanon israel border



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  8 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  8 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  8 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  8 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  8 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  8 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  8 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  8 days ago