തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മണ്ണാര്‍ക്കാട്: തമിഴ്നാട്ടില്‍ നിന്നും കടത്തി കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മണ്ണാക്കാട് പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍ നീലഗിരി പന്തല്ലൂര്‍ സ്വദേശി പടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇസ്ഹാഖിനെ (30) മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.
മണ്ണാര്‍ക്കാട് കൊടുവാളിക്കുണ്ട് പടിഞ്ഞാറ്റി സുബൈറിന്റെ ഉടമസ്ഥതയിലുളളതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു. ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ കടത്തുകയായിരുന്ന 45 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ പൊലിസ് പിടികൂടിയത്.
66000 പാക്കറ്റ് ഹാന്‍സ്, 25000 പാക്കറ്റ് പാന്‍പരാഗ്, 6000 പാക്കറ്റ് മധു, 7700 പാക്കറ്റ് കൂള്‍ലിപ് എന്നിവ അടക്കം 1,04,700 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു.കെ എബ്രഹാം, സി.പി.ഒമാരായ കണ്ണദാസന്, ശ്യാം, ബാബുരാജ്, പ്രജീഷ്, അരവിന്ദാക്ഷന്, സൈഫുദ്ദീന് എന്നിവരാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."