പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി
കൊച്ചി: കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതിയുടെ കണ്ടെത്തല്‍. 44 പേര്‍ വെന്തുമരിച്ച അപകടത്തില്‍ നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. ജസ്റ്റിസ് എ. ബദ്‌റുദ്ദീന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
2001 മാര്‍ച്ച് 11നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് ദാരുണ അപകടമുണ്ടായത്. ഗുരുവായൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന അംബാസിഡര്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. പിന്നാലെ ബസില്‍ തീപടര്‍ന്നു. അപകടത്തില്‍ 44 പേര്‍ വെന്തുമരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ ഏക പ്രതിയായ ബസ് ഡ്രൈവറെ മനപ്പൂര്‍വമുള്ള നരഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി വിധി പറഞ്ഞത്. സാക്ഷിമൊഴികളുടെയും ആര്‍ടിഒ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി. അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം രൂപയുമാണ് പ്രതിക്കെതിരെ കോടതി വിധിച്ചത്.
the kerala high court ruled that the driver was responsible for the pookkippuram bus accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."