HOME
DETAILS

കരുത്ത് തെളിയിച്ച് യു.എ.ഇ പ്രതിരോധ സംവിധാനം; ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; കേള്‍ക്കുന്നത് സ്‌ഫോടന ശബ്ദമല്ല, നിര്‍വീര്യമാക്കുന്നതിന്റെത്

  
Web Desk
March 03, 2026 | 4:52 AM

UAE Air Defense Successfully Intercepts Massive Iranian Attack

അബൂദബി: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ആക്രമണങ്ങളെ തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് യു.എ.ഇ വിജയകരമായി പ്രതിരോധിച്ചു. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് യുഎഇ ലക്ഷ്യമാക്കി എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ തുടക്കം മുതല്‍ വലിയൊരു സന്നാഹത്തെയാണ് യു.എ.ഇയുടെ പ്രതിരോധ നിര നേരിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട വലിയ സ്‌ഫോടന ശബ്ദങ്ങള്‍ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ക്കുമ്പോള്‍ ഉണ്ടായതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യുദ്ധവിമാനങ്ങളും മിസൈല്‍ വേധ സംവിധാനങ്ങളും സംയുക്തമായാണ് ഈ ദൗത്യം നിര്‍വഹിച്ചത്.

* ബാലിസ്റ്റിക് മിസൈലുകള്‍: ആകെ 174 മിസൈലുകള്‍ ആണ് യു.എ.ഇയുടെ പ്രതിരോധ സംവിധാനം കണ്ടെത്തിയത്. ഇതില്‍ 161 എണ്ണം ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. 13 എണ്ണം കടലില്‍ പതിച്ചു.
* ഡ്രോണുകള്‍: നിരീക്ഷിച്ച 689 ഡ്രോണുകളില്‍ 645 എണ്ണവും തടഞ്ഞു. ബാക്കിയുള്ള 44 എണ്ണം രാജ്യത്തിനുള്ളില്‍ പതിച്ചു. 
* ക്രൂയിസ് മിസൈലുകള്‍: വിക്ഷേപിച്ച 8 ക്രൂയിസ് മിസൈലുകളും വിജയകരമായി തകര്‍ക്കാനും യു.എ.ഇക്ക് സാധിച്ചു.

നാശനഷ്ടങ്ങള്‍

പ്രതിരോധ സംവിധാനങ്ങള്‍ ഭൂരിഭാഗം ഭീഷണികളും ഒഴിവാക്കിയെങ്കിലും, അവശിഷ്ടങ്ങള്‍ പതിച്ചും മറ്റും ചിലയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ 3 പേര്‍ മരിക്കുകയും 68 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

ഭൗതിക നാശനഷ്ടങ്ങള്‍

ജനവാസ കേന്ദ്രങ്ങളിലും മറ്റ് സിവില്‍ സൈറ്റുകളിലും ചെറുതും ഇടത്തരവുമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില ക്രൂയിസ് മിസൈലുകള്‍ തകര്‍ക്കപ്പെട്ടെങ്കിലും അവയുടെ ഭാഗങ്ങള്‍ പതിച്ച് പരിമിതമായ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

അന്താരാഷ്ട്ര പ്രതികരണം

ഇറാന്റെ നടപടിയെ കടുത്ത ഭാഷയിലാണ് യുഎഇ പ്രതിരോധ മന്ത്രാലയം വിമര്‍ശിച്ചത്. ഇതൊരു നഗ്‌നമായ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും യുഎഇ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും യുഎഇക്ക് അവകാശമുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി സൈന്യം അതീവ ജാഗ്രതയിലാണ്-  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

English Summary: The UAE Ministry of Defence confirmed that its advanced air defense systems successfully neutralized a significant portion of a large-scale assault launched by Iran. The operation demonstrated the high efficiency of the country's multi-layered defense network.
Ballistic Missiles: Out of 174 detected, 161 were intercepted and destroyed; 13 fell into the sea.
Drones (UAVs): Out of 689 tracked, 645 were intercepted; 44 fell within UAE territory.
Cruise Missiles: All 8 detected cruise missiles were successfully destroyed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  8 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  8 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  8 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  8 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  8 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  8 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  8 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  8 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  8 days ago