HOME
DETAILS

ഇറാന്റെ ആക്രമണങ്ങളെ സോഷ്യല്‍മീഡിയയില്‍ അനുകൂലിച്ചു; കുവൈത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ അറസ്റ്റില്‍; വിഡിയോ പങ്കുവച്ചവരും പിടിയില്‍

  
Web Desk
March 03, 2026 | 3:08 AM

Kuwait Arrests Individuals for Filming and Circulating Videos that Incite Chaos

കുവൈത്ത് സിറ്റി: യു.എസ്- ഇസ്‌റാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ നടത്തിവരുന്ന പ്രത്യാക്രമണങ്ങളെ സമൂഹമാധ്യമങ്ങളില്‍ അനുകൂലിച്ചതിന്റെ പേരില്‍ കുവൈത്തില്‍ കൂട്ട അറസ്റ്റ്. സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇവര്‍ പിടിയിലായതെന്നും മന്ത്രാലയം അറിയിച്ചു.
സംഭവങ്ങളെ നിയമവിരുദ്ധമായി ചിത്രീകരിക്കുകയും വീഡിയോ ക്ലിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തവര്‍ പിടിയിലായവരിലുണ്ട്. ഇത്തരം പ്രവൃത്തികള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നതിനും ഇടയാക്കിയതായി മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ വ്യക്തിഗത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഭീകരവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച നിരവധി പേരെയും ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ജോലിസ്ഥലങ്ങളും സുരക്ഷാ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിക്കുന്ന ദൃശ്യങ്ങളോ ഫീല്‍ഡ് ഇവന്റുകളോ ചിത്രീകരിക്കരുത്. ഇത് സുരക്ഷാ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനും നിയമനടപടികള്‍ക്കും കാരണമാകും. വാര്‍ത്തകള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ത്ഥിച്ചു.
അറസ്റ്റിലായവര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ ആരംഭിക്കുകയും അവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

Summary: The Ministry of Interior has announced that the competent security authorities, represented by the Criminal Security Sector, have successfully monitored and arrested a number of individuals involved in serious violations affecting the security and stability of society. According to the Ministry, those apprehended include individuals who illegally filmed incidents and circulated video clips, actions which contributed to inciting unrest, misleading public opinion, and spreading fear among citizens and residents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  12 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  12 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  12 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  12 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  12 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  12 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  12 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  12 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  12 days ago