HOME
DETAILS

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

  
Web Desk
March 03, 2026 | 2:21 AM

unesco condemns us-israel bombing of iranian primary school

തെഹ്‌റാൻ: ശനിയാഴ്ച ഇറാനിലെ ഒരു പ്രൈമറി സ്കൂളിന് നേരെ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ ബോംബാക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുനെസ്കോ. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അധികവും വിദ്യാർഥികളാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്. യുഎൻ വിദ്യാഭ്യാസ ഏജൻസിയായ യുനെസ്കോ വ്യക്തമാക്കി.

ശനിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ 160-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറിയ പങ്കും കുട്ടികളാണ്.

അറിവ് പകർന്നുനൽകുന്ന വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിയമമനുസരിച്ച് സംരക്ഷിക്കപ്പെടേണ്ട ഇടങ്ങളാണ്. അത്തരമൊരു സ്ഥലത്ത് വിദ്യാർഥികളെ കൊന്നൊടുക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് യുനെസ്കോ പ്രസ്താവനയിൽ പറഞ്ഞു.

സ്കൂളുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കുട്ടികളുടെയും അധ്യാപകരുടെയും ജീവൻ അപകടത്തിലാക്കുകയും, പഠിക്കാനുള്ള അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ തീരുമാനപ്രകാരം (Resolution 2601), വിദ്യാലയങ്ങളും വിദ്യാർഥികളും എപ്പോഴും സംരക്ഷിക്കപ്പെടണം. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളും ഈ ഉത്തരവാദിത്തം നിറവേറ്റണമെന്ന് യുനെസ്കോ ഓർമ്മിപ്പിച്ചു.

UNESCO has strongly condemned the US-Israel joint bombing of an Iranian primary school, stating it's a blatant violation of international humanitarian law. The attack, which killed mostly students, has sparked widespread outrage and concern



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  7 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  7 days ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  7 days ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  7 days ago
No Image

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

National
  •  7 days ago
No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  7 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  7 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  7 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  7 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  7 days ago