HOME
DETAILS
MAL
സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു
backup
September 11 2016 | 23:09 PM
ചാലക്കുടി: ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ഒന്നേകാല്‍ കോടി രൂപ ചിലവില്‍ സ്ഥാപിച്ച മാമോഗ്രാം, ഡയാലിസിസ് യന്ത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം ഇന്നസെന്റ് എം.പി നിര്‍വഹിച്ചു. എം.പി ഫണ്ടില്‍ നിന്നാണ് ഇതിന് തുക അനുവദിച്ചത്. ആശുപത്രിയില്‍ നിര്‍മിച്ച പുതിയ എക്സ്റേ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്നസെന്റ് നിര്‍വഹിച്ചു. ബി.ഡി ദേവസി എം.എല്‍.എ യോഗത്തില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷാ പരമേശ്വരന്, ഡി.എം.ഒ ഡോ. കെ.സുഹിത, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."