അപകടസ്ഥലങ്ങളിൽ കാഴ്ചക്കാരായി നിൽക്കരുത്; വീഡിയോ പകർത്തുന്നവർക്കെതിരെ നിയമനടപടി, മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: അപകടസ്ഥലങ്ങളിലോ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിലോ അനാവശ്യമായി ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം സ്ഥലങ്ങളിൽ സന്നിഹിതരാകുകയോ, ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വീഡിയോ ചിത്രീകരണത്തിന് വിലക്ക്
അപകടങ്ങളോ സുരക്ഷാ നടപടികളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വീഡിയോകൾ എടുക്കുന്നതും അവ പ്രചരിപ്പിക്കുന്നതും സുരക്ഷാ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക
കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും.
കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും
അസാധാരണമായ സാഹചര്യങ്ങളിൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. കുട്ടികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. അനാവശ്യ ഭീതി ഒഴിവാക്കാൻ അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയിലുള്ള ലളിതമായ വിവരങ്ങൾ മാത്രം നൽകുക.
രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് സുരക്ഷാ അധികൃതരോട് പൂർണ്ണമായും സഹകരിക്കണമെന്ന് എക്‌സിലൂടെ നൽകിയ അറിയിപ്പിൽ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Qatar Ministry of Interior has warned the public not to crowd accident scenes or record videos, stating that legal action will be taken against violators. authorities urged residents to cooperate with emergency teams and prioritize safety at incident locations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."