HOME
DETAILS

സംഘര്‍ഷാവസ്ഥയ്ക്കിടെ ആത്മവിശ്വാസ സന്ദേശവുമായി ബഹ്‌റൈനില്‍ കിരീടാവകാശിയുടെ സന്ദര്‍ശനം

  
March 04, 2026 | 3:07 PM

bahrain crown prince visits markets hospitals amid tensions

 

 

മനാമ: മേഖലയില്‍ സുരക്ഷാ സാഹചര്യം കടുപ്പം പ്രാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അകറ്റാനും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനും ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍  ഖലീഫ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തലസ്ഥാനമായ മനാമയിലെ വിപണികളും ആശുപത്രികളും ഉള്‍പ്പെടുത്തിയ സന്ദര്‍ശനം ഭരണകൂടം ജനങ്ങളോടൊപ്പമാണെന്ന ശക്തമായ സന്ദേശമാണ് നല്‍കിയത്.

സമീപകാല മിസൈല്‍- ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കിരീടാവകാശി നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലെത്തി അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിച്ചത്. പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യവിതരണ കേന്ദ്രങ്ങളും സന്ദര്‍ശിച്ച അദ്ദേഹം സ്റ്റോക്ക് നില, വിതരണ ശൃംഖലയുടെ കാര്യക്ഷമത, ഉപഭോക്താക്കളുടെ തിരക്ക് തുടങ്ങിയവ വിലയിരുത്തി. വിപണികളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, പാല്‍, മരുന്നുകള്‍ ഉള്‍പ്പെടെയുളള അത്യാവശ്യ സാധനങ്ങള്‍ മതിയായ അളവില്‍ ലഭ്യമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വകാര്യ മേഖലയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപനം ശക്തമാണെന്നും വിതരണത്തില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഭീതിക്ക് ഇടമില്ല. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്,'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി വിലക്കയറ്റം ഒഴിവാക്കാന്‍ നിര്‍ദേശിക്കുകയും, ജനങ്ങള്‍ക്ക് അനാവശ്യമായ ശേഖരണം നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

വിപണി സന്ദര്‍ശനത്തിന് ശേഷം ആക്രമണങ്ങളില്‍ പരിക്കേറ്റവരെ കാണാന്‍ അദ്ദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്ന പൗരന്മാരെയും പ്രവാസികളെയും അദ്ദേഹം ആശ്വസിപ്പിച്ചു. രോഗികളുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയ അദ്ദേഹം മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

രാജ്യത്തിന്റെ സുരക്ഷയും ആരോഗ്യ സംവിധാനങ്ങളുടെ സജ്ജതയും ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ദേശീയ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെ സംഘര്‍ഷാവസ്ഥകള്‍ക്കിടയിലും സാധാരണ ജീവിതം സാധ്യമായത്ര സ്വാഭാവികമായി തുടരാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നതാണ് ഈ സന്ദര്‍ശനങ്ങള്‍ വ്യക്തമാക്കുന്നത്. വിപണികളില്‍ സാധനങ്ങളുടെ ലഭ്യതയും ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും നേരിട്ട് പരിശോധിച്ച കിരീടാവകാശിയുടെ നീക്കം ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതായി വിലയിരുത്തപ്പെടുന്നു.

സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആവശ്യമായാല്‍ അധിക മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ സര്‍ക്കാര്‍ പ്രഥമ പരിഗണനയായിരിക്കും എന്ന ഉറപ്പോടെയാണ് ഭരണകൂടം മുന്നോട്ട് പോകുന്നതെന്ന് കിരീടാവകാശി ആവര്‍ത്തിച്ചു.

 

Bahrain Crown Prince Salman bin Hamad Al Khalifa visits markets and Salmaniya Medical Complex in Manama to review food supplies and meet those injured amid rising regional tensions and recent missile and drone threats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  5 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  5 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  5 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  5 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  5 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  5 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  5 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  5 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  5 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  5 days ago