HOME
DETAILS

അംബാനിക്ക് പിഴച്ചു, അദാനിക്ക് കുതിപ്പ്; വീണ്ടും ഏഷ്യയിലെ 'രാജാവായി' ഗൗതം അദാനി

  
April 17, 2026 | 11:45 AM

adani overtakes ambani to become asias richest person again net worth crosses 92 billion

മുംബൈ: ഇന്ത്യൻ ബിസിനസ് ലോകത്തെ കരുത്തർ തമ്മിലുള്ള ആസ്തി പോരാട്ടത്തിൽ മുകേഷ് അംബാനിയെ വീണ്ടും പിന്നിലാക്കി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിലെ (Bloomberg Billionaires Index) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പ് ഓഹരികളുടെ വൻ കുതിപ്പാണ് ഗൗതം അദാനിയെ വീണ്ടും ഒന്നാമതെത്തിച്ചത്.

ആസ്തിയിലെ വമ്പൻ മാറ്റങ്ങൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിലുണ്ടായ മുന്നേറ്റമാണ് അദാനിക്ക് തുണയായത്. നിലവിൽ 92.6 ബില്യൺ ഡോളർ (ഏകദേശം 8.61 ലക്ഷം കോടി രൂപ) ആസ്തിയുമായി അദാനി ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ലോകസമ്പന്നരുടെ പട്ടികയിൽ 19-ാമതുമാണ്.

അതേസമയം, ദീർഘകാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി 90.8 ബില്യൺ ഡോളർ (ഏകദേശം 8.44 ലക്ഷം കോടി രൂപ) ആസ്തിയുമായി ഏഷ്യയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകപട്ടികയിൽ അദ്ദേഹം 20-ാം സ്ഥാനത്താണ്.

അദാനിക്ക് നേട്ടമായത് എന്ത്?

ഈ വർഷം അദാനി ഗ്രൂപ്പ് ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.ഈ വർഷം മാത്രം അദാനിയുടെ സമ്പാദ്യത്തിൽ 8.1 ബില്യൺ ഡോളർ (75,330 കോടി രൂപ) വർദ്ധനവുണ്ടായി.കഴിഞ്ഞ വ്യാഴാഴ്ച മാത്രം അദാനി പോർട്‌സ്, അദാനി എനർജി തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒറ്റയടിക്ക് 3.56 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായി.

മറുഭാഗത്ത്, റിലയൻസ് ഓഹരികളിലെ ഏറ്റക്കുറച്ചിലുകൾ മുകേഷ് അംബാനിക്ക് തിരിച്ചടിയായി. ഈ വർഷം അദ്ദേഹത്തിന്റെ ആസ്തിയിൽ 16.9 ബില്യൺ ഡോളറിന്റെ (1.57 ലക്ഷം കോടി രൂപ) കുറവാണ് രേഖപ്പെടുത്തിയത്.

ലോക സമ്പന്നരുടെ നിരയിൽ മസ്ക് തന്നെ മുന്നിൽ

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിൽ ടെസ്‌ല തലവൻ ഇലോൺ മസ്ക് (656 ബില്യൺ ഡോളർ) അപ്രമാദിത്വം തുടരുന്നു. ലാറി പേജ് (286 ബില്യൺ ഡോളർ), ജെഫ് ബെസോസ് (269 ബില്യൺ ഡോളർ), സെർജി ബ്രിൻ (266 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (239 ബില്യൺ ഡോളർ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ഓഹരി വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് അദാനിയും അംബാനിയും തമ്മിലുള്ള ഈ മത്സരത്തിൽ വരും ദിവസങ്ങളിലും റാങ്ക് മാറ്റങ്ങൾ ഉണ്ടായേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  2 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  2 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  2 days ago