HOME
DETAILS
MAL
തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ബൈക്കും വീടിന്റെ ഭാഗങ്ങളും കത്തിനശിച്ചു
April 20, 2026 | 2:58 AM
തിരുവനന്തപുരം: മംഗലപുരത്ത് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. കൊയ്ത്തൂര്‍ക്കോണം സ്വദേശി ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ വീടിന്റെ വര്‍ക്ക് ഏരിയയും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. സിലിണ്ടറില്‍ നിന്നുണ്ടായ ഗ്യാസ് ലീക്കാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രാത്രി സമയമായതിനാല്‍ വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
A gas cylinder explosion at a residence in Mangalapuram caused significant damage, destroying a motorcycle and a portion of the house late last night.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."