HOME
DETAILS

യുഎഇയെ എളുപ്പത്തിൽ കീഴടക്കാനാകില്ല: തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്; ഇറാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ്

  
March 08, 2026 | 6:02 AM

uae cannot be easily defeated do not underestimate our strength president sheikh mohammed warns iran

അബുദബി: നിലവിലെ വെല്ലുവിളികളിൽ നിന്നും യുദ്ധസാഹചര്യങ്ങളിൽ നിന്നും യുഎഇ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയെ ദുർബലമായി തെറ്റിദ്ധരിക്കരുതെന്നും രാജ്യത്തെ എളുപ്പത്തിൽ കീഴടക്കാനാകില്ലെന്നും അദ്ദേഹം ശത്രുക്കൾക്ക് കർശന മുന്നറിയിപ്പ് നൽകി.

അടുത്തിടെയുണ്ടായ സംഭവങ്ങളിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കവെ നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി തന്റെ നിലപാട് വ്യക്തമാക്കിയത്.

"യുഎഇ പുറമെ ആകർഷകമായി തോന്നാം, പക്ഷേ ഞങ്ങളുടെ കൈകൾ ഉറച്ചതാണ്," ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും അവിടെ താമസിക്കുന്ന ഓരോ വ്യക്തിയെയും സംരക്ഷിക്കാനുള്ള കടമ യുഎഇ തുടർന്നും നിർവ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരന്മാരുടെ സമർപ്പണമാണ് യുഎഇയുടെ കരുത്തെന്നും വെല്ലുവിളികളെ അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് പേരെ അദ്ദേഹം നേരിട്ട് സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. രണ്ട് സ്വദേശികൾക്ക് പുറമെ ഇന്ത്യ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരുമാണ് പരുക്കേറ്റവരുടെ പട്ടികയിലുള്ളത്. ഇവർ വേഗത്തിൽ സുഖം പ്രാപിച്ച് ആശുപത്രി വിടുമെന്ന് അദ്ദേഹം പറഞ്ഞു.

സേനയ്ക്കും പ്രവാസികൾക്കും അഭിനന്ദനം

യുഎഇ സായുധ സേന, ആഭ്യന്തര മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, സിവിൽ ഡിഫൻസ് എന്നിവർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. രാജ്യത്ത് താമസിക്കുന്ന വിദേശികളെ 'ഞങ്ങളുടെ അതിഥികളും കുടുംബവും' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ ദുഷ്‌കരമായ കാലയളവിൽ പ്രവാസികൾ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

എന്തെങ്കിലും പോരായ്മകൾ ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തണമെന്നും, എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

uae president sheikh mohammed warned that the country cannot be easily defeated and cautioned against underestimating its strength. the statement comes amid rising regional tensions, with authorities reaffirming readiness to defend national sovereignty and security.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  5 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  6 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  6 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  6 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  6 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  6 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  6 days ago