HOME
DETAILS

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

  
Web Desk
March 08, 2026 | 2:20 PM

india vs nz t20 world cup final abhishek sharmas 18-ball fifty and sanju samsons powerplay storm ignite ahmedabad

അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന ശക്തമായ നിലയിലാണ്. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ കിവി ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കാണുന്നത്.

പവർപ്ലേയിലെ വെടിക്കെട്ട്

ആദ്യ നാല് പന്തുകളിൽ റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സഞ്ജു സാംസൺ നേടിയ സിക്സറിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.മൂന്നാം ഓവർ മുതൽ സഞ്ജുവും അഭിഷേകും ഗിയർ മാറ്റി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസും, തൊട്ടടുത്ത ഓവറിൽ 24 റൺസുമാണ് ഇന്ത്യൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. ഇതോടെ നാല് ഓവറിൽ തന്നെ ഇന്ത്യൻ സ്കോർ 51-ൽ എത്തി.വെറും 18 പന്തിൽ നിന്നാണ് അഭിഷേക് ശർമ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.ഈ വേൾഡ് കപ്പിലെ ഏറ്റവും വേ​ഗതയേറിയ അർദ്ധ സെഞ്ച്വറി തന്റേ പേരിലാക്കാനും  അഭിഷേകിനായി.

കിരീടപ്പോരാട്ടത്തിലെ ചരിത്രം

ഇന്ത്യയുടെ ലക്ഷ്യം: 2007, 2024 വർഷങ്ങളിൽ കിരീടം നേടിയ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകപ്പും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ അപരാജിത കുതിപ്പുമായി എത്തിയ ഇന്ത്യക്ക് ഈ ഫൈനൽ നിർണ്ണായകമാണ്.ഇതുവരെ ടി20 ലോകകപ്പ് ഉയർത്താൻ കഴിയാത്ത മിച്ചൽ സാന്റ്നറും സംഘവും കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് കിവീസിന് ആത്മവിശ്വാസം നൽകുന്നു.

ടീം ലൈനപ്പ്

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (C), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

ന്യൂസിലൻഡ്: ടിം സെയ്‌ഫോർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്‌മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (C), ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  6 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  6 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  6 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  6 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  6 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  6 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  6 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  6 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  6 days ago