HOME
DETAILS

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

  
Web Desk
March 10, 2026 | 3:55 PM

irfan pathan talks about shreyas iyer

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ ശ്രേയസ് അയ്യർക്ക് നിരാശയുണ്ടാവുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ശ്രേയസ് അയ്യർക്ക് മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമായിരുന്നുവെന്നും ഇർഫാൻ പത്താൻ വ്യക്തമാക്കി. 

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാത്തതിൽ അദ്ദേഹത്തിന് തീർച്ചയായും ഖേദമുണ്ടാവും. കാരണം അദ്ദേഹത്തിന് ആ കഴിവുണ്ടെന്ന് ഞാൻ കരുതുന്നു. ഈ ഇന്ത്യൻ ടീമിന്റെ മധ്യ നിരയിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയും. തീർച്ചയായും അദ്ദേഹം ആ കാര്യത്തെക്കുറിച്ച് ചിന്തിക്കും. ശ്രേയസ് അയ്യർ വർഷങ്ങളായി പ്രകടനം നടത്തുന്നുണ്ട്'' ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

ടി-20 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയിരുന്നു. പരുക്കേറ്റ തിലക് വർമ്മക്ക് പകരക്കാരനായാണ് അയ്യർ ടീമിലെത്തിയത്. എന്നാൽ ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങാൻ താരത്തിന് സാധിച്ചില്ല. 

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.

പഞ്ചാബ് ഫൈനലിൽ കടന്നത്തോടെ ഐപിഎല്ലിൽ മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരു റെക്കോർഡും അയ്യർ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമിനെ ഫൈനലിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റൻ ആവനാണ് അയ്യരിന് സാധിച്ചത്. ഇതിന് മുമ്പ് കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളെയാണ് അയ്യർ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  3 days ago
No Image

'ശത്രുവിന് ഞങ്ങളെ ഭയമാണ്, അവർ ഞങ്ങളോട് വെടിനിർത്തലിനായി യാചിച്ചു' വിജയം ആഘോഷിച്ച് തെഹ്‌റാൻ

International
  •  3 days ago
No Image

സഊദിയിൽ ഇത്തവണ കടുത്ത വേനൽ; താപനില സാധാരണയേക്കാൾ 2 ഡിഗ്രി വരെ ഉയർന്നേക്കും

Saudi-arabia
  •  3 days ago
No Image

കിണറ്റില്‍ വീണു, ആരുമറിഞ്ഞില്ല, മൂന്നു നാളിന് ശേഷം 62കാരന് രക്ഷയായത് ഗ്യാസ് സിലിണ്ടര്‍ ഒടിപി! 

National
  •  3 days ago
No Image

പാലക്കാട്ട് വോട്ടിന് പണം നല്‍കി ബി.ജെ.പി; വീഡിയോ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍

Kerala
  •  3 days ago
No Image

വ്യാജവാർത്താ പ്രചാരണവും വീഡിയോ ചിത്രീകരണവും; അബുദബിയിൽ 375 പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ വിസ്മയം; റൊണാൾഡോയ്ക്കും മെസ്സിക്കുമൊപ്പം ചരിത്ര പട്ടികയിൽ

Football
  •  3 days ago
No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  3 days ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  3 days ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  3 days ago