HOME
DETAILS

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം: കെ.ജി.എന്‍.എ

  
backup
September 12 2016 | 01:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf


തൊടുപുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കണമെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ 59-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇപ്പോള്‍  അധികവിലയ്ക്ക് രോഗികള്‍ ഫാര്‍മസിയില്‍ നിന്ന് മരുന്നു വാങ്ങേണ്ട ഗതികേടിലാണ്. അവശ്യസാധനങ്ങള്‍ പോലുമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ നട്ടം തിരിയുകയാണെന്നും സമ്മേളനം വിലയിരുത്തി.
ഔഷധ വിലവര്‍ധന തടയുകയും ഔഷധ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അമേരിക്കന്‍ മരുന്നുകമ്പനികളുടെ സമ്മര്‍ദത്തിന് കീഴ്‌പ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ആരോഗ്യതാല്‍പര്യങ്ങള്‍ അടിയറ വെയ്ക്കുകയാണ്. ഔഷധ വിലനിയന്ത്രണ നിയമം പഴുതുകളടച്ച് സമഗ്രമായി പരിഷ്‌കരിക്കണം. അമേരിക്കന്‍ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ഉഭയകക്ഷി സമിതിയില്‍ നിന് ഇന്ത്യ പിന്‍വാങ്ങണം. ജീവന്‍രക്ഷാ മരുന്നുകള്‍ അടക്കമുള്ള ഔഷധങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണം.
എട്ടുമണിക്കൂര്‍ ജോലി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുക, സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കുക, നേഴ്‌സിങ് ഇതര ജോലികളില്‍ നിന്ന് നഴ്‌സുമാരെ ഒഴിവാക്കുക, സ്റ്റാഫ് നഴ്‌സുമാരുടെ പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുക, സ്ഥലംമാറ്റങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാക്കുക, നഴ്‌സുമാര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക തുടങ്ങി വിവിധ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago