HOME
DETAILS

ചരിത്രത്തിലാദ്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകി ഇന്ത്യ സഖ്യം

  
March 14, 2026 | 1:51 AM

indian opposition parties move to impeach chief election commissioner gyanesh kumar

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടിസ് നൽകിയ ഇൻഡ്യ സഖ്യം. 193 പേർ ഒപ്പിട്ട നോട്ടിസാണ് നൽകിയിരിക്കുന്നത്. 130 പേർ ഒപ്പിട്ട നോട്ടിസ് ലോക്‌സഭയിലും 63 പേർ ഒപ്പിട്ട നോട്ടിസ് രാജ്യസഭയിലും നൽകി. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടിസ് സഭയിലെത്തുന്നത് ഇത് ആദ്യമായിട്ടാണ്.

നോട്ടിസിനെ 17 പാർട്ടികൾ പിന്തുണച്ചിട്ടുണ്ടെന്ന് തൃണമൂൽ നേതാക്കൾ വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് നോട്ടിസിൽ ലോക്‌സഭയിൽ 100 അംഗങ്ങളും രാജ്യസഭയിൽ 50 അംഗങ്ങളുമാണ് ഒപ്പിടേണ്ടത്. പക്ഷപാതപരമായ പെരുമാറ്റമടക്കം ഏഴ് ആരോപണങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ നോട്ടിസിൽ ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസപ്പെടുത്തൽ, എസ്.ഐ.ആർ നടപടിയിലൂടെ കൂട്ട വോട്ടവകാശ ലംഘനം എന്നീ ആരോപണങ്ങളും നോട്ടിസിൽ ഉന്നയിച്ചിട്ടുണ്ട്.

മുതിർന്ന തൃണമൂൽ അംഗങ്ങളാണ് പാർലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷ അംഗങ്ങളുടെ ഒപ്പുകൾ ശേഖരിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും ഭരണകക്ഷിയുടെ അംഗസംഖ്യ കണക്കിലെടുത്താൽ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെടുമെന്നുറപ്പാണ്. എങ്കിലും പ്രതീകാത്മക നീക്കമെന്ന നിലയിലാണ് സഖ്യം ഇതിനെ കാണുന്നത്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇതിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം സുപ്രിംകോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് സമാനമാണ്. സമാനമായ കാരണങ്ങളാലല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ പാടില്ല.

The Trinamool Congress-led opposition alliance has moved an impeachment motion against Chief Election Commissioner Gyanesh Kumar in both houses of Parliament, with 193 MPs signing the notice. The motion accuses Kumar of acting in favor of the ruling BJP and violating constitutional norms, particularly in connection with the Special Intensive Revision of electoral rolls in West Bengal ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  2 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  2 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  2 days ago
No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 days ago