ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അബു സമ്ര അതിർത്തി സജ്ജം; സന്ദർശനം നടത്തി മുനിസിപ്പാലിറ്റി മന്ത്രി
ദോഹ: രാജ്യത്തെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിതരണവും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ
മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദു അൽ അത്വിയ്യ അബു സമ്ര അതിർത്തിയിൽ സന്ദർശനം നടത്തി. ചരക്കുനീക്കം വേഗത്തിലാക്കുന്നതിനുള്ള കസ്റ്റംസ് നടപടികളും പരിശോധനാ സംവിധാനങ്ങളും മന്ത്രി വിലയിരുത്തി. സന്ദർശന വേളയിൽ ചരക്ക് ലോറികൾ പരിശോധിക്കുന്നതിനുള്ള എക്സ്-റേ സ്ക്രീനിങ് സംവിധാനങ്ങളും ഭക്ഷ്യവസ്തുക്കൾക്കായുള്ള പ്രത്യേക പ്ലാറ്റ്‌ഫോമുകളും മന്ത്രി സന്ദർശിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുമായി ചേർന്നുള്ള കസ്റ്റംസിന്റെ പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭക്ഷ്യ ഇറക്കുമതി കാര്യക്ഷമമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. അബു സമ്രയിലെ ലാൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Qatar's Minister of Municipality, HE Abdullah bin Hamad bin Abdullah Al Attiyah, inspected the Abu Samra border crossing to ensure the smooth flow of food supplies. The visit focused on enhancing customs efficiency and auditing procedures to maintain local market stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."