ഖത്തർ നീതിന്യായ വ്യവസ്ഥയിൽ ഡിജിറ്റൽ മാറ്റങ്ങൾ; വീട്ടിലിരുന്ന് കോടതി നടപടികളിൽ പങ്കെടുക്കാം, ലിങ്ക് എസ്.എം.എസ് വഴി ലഭിക്കും
ദോഹ: സാങ്കേതികവിദ്യയുടെ സഹായത്തോടെ നീതിന്യായ വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വെർച്വൽ ഹിയറിംഗുകളും ഇ-ലിറ്റിഗേഷൻ സംവിധാനങ്ങളും വഴിയാണ് നടപടികൾ വേഗത്തിലും തടസ്സമില്ലാതെയും തുടരുന്നത്. കോടതി നടപടികൾ പൂർണമായും പ്രവർത്തനക്ഷമമാക്കിയതായി കൗൺസിൽ അറിയിച്ചു. കോടതികളിൽ നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസിങിന് വേണ്ട ലിങ്കുകൾ കക്ഷികൾക്ക് എസ്.എം.എസ് വഴി മുൻകൂട്ടി അയച്ചു നൽകി വാദം കേൾക്കും.
ഇതുപ്രകാരം വിധിപ്രസ്താവങ്ങൾ പുറപ്പെടുവിക്കുന്നതും പുതിയ കേസുകൾ ഫയൽ ചെയ്യുന്നതും അപേക്ഷകൾ സമർപ്പിക്കുന്നതും പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് പോർട്ടൽ, സ്മാർട്ട്‌ഫോൺ ആപ്പ്, 'തഖാദി' പ്ലാറ്റ്‌ഫോം, വാട്ട്‌സ്ആപ്പ് വഴിയുള്ള വിർച്വൽ എംപ്ലോയി സേവനം എന്നിവ ഇതിനായി സജ്ജമാണ്. ഏത് സാഹചര്യത്തിലും നീതി ലഭ്യമാക്കാൻ ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
The Supreme Judiciary Council (SJC) in Qatar strengthens its remote litigation system, enabling virtual hearings and electronic issuance of rulings. Litigants can now access judicial services via the 'Taqadi' platform, smartphone apps, and WhatsApp to ensure uninterrupted justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."