HOME
DETAILS

ഓറഞ്ച് കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തോറ്റ മത്സരത്തിലും ഇതിഹാസങ്ങൾക്കൊപ്പം ഇഷാൻ കിഷൻ  

  
March 29, 2026 | 6:54 AM

ishan kishan set a new milestone in ipl

ഐപിഎൽ പുതിയ സീസൺ  വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്കാണ് ആർസിബി കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി നാല് വിക്കറ്റുകളും 26 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഹൈദരാബാദ് നായകൻ ഇഷാൻ കിഷന്റെ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിൽ 38 പന്തിൽ 80 റൺസ് നേടിയാണ് ഇഷാൻ തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് ഹൈദരാബാദ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. തുടക്കത്തിൽ മുൻ നിര വിക്കറ്റുകൾ നഷ്ടമായതിന് ശേഷം ചിന്നസ്വാമിയിൽ ഇഷാൻ ഹൈദരാബാദിനെ കരകയറ്റുകയായിരുന്നു. 

മത്സരത്തിൽ പുതിയൊരു നാഴികക്കല്ലും ഇഷാൻ കിഷൻ സ്വന്തമാക്കി. ഐപിഎല്ലിൽ 3000 റൺസ് പൂർത്തിയാക്കിയാണ് താരം തന്റെ കരിയറിലെ മറ്റൊരു മൈൽസ്റ്റോൺ കൈപ്പിടിയിലാക്കിയത്. ഐപിഎല്ലിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്നും 3000 റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഇഷാൻ. 2180 പന്തുകളിൽ നിന്നുമാണ് ഇഷാൻ 3000 റൺസ് സ്വന്തമാക്കിയത്. റിഷബ് പന്ത്(2028), യുസഫ് പത്താൻ(2082), സൂര്യകുമാർ യാദവ്(2130), സുരേഷ് റെയ്‌ന(2135), എംഎസ് ധോണി(2152) എന്നിവരാണ് ഇഷാന് മുന്നിലുള്ളത്. 

അതേസമയം മത്സരത്തിൽ ഹൈദരാബാദിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ ഐപിഎല്ലിൽ ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനായും ഇഷാൻ മാറി. മുൻ ക്യാപ്റ്റൻ ശിഖർ ധവാനെ മറികടന്നാണ് ഇഷാന്റെ നേട്ടം. 27 വർഷവും 253 ദിവസവും പ്രായമുള്ളപ്പോഴാണ് ഇഷാൻ കിഷന്റെ ഈ നേട്ടം.

ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ട്യ എന്നിവർക്ക് ശേഷം ഓറഞ്ച് ആർമിയുടെ ക്യാപ്റ്റനാവുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഇഷാൻ. ഐപിഎല്ലിൽ ഹൈദരാബാദിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡ് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണിന്റെ പേരിലാണ് ഉള്ളത്. 2018ൽ 27 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു വില്യംസൺ ഹൈദരാബാദിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 days ago