HOME
DETAILS

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

  
March 16, 2026 | 4:26 PM

nato allies pushed back against us president donald trumps demand to send troops to the strait of hormuz

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് സഖ്യകക്ഷികളില്‍ നിന്ന് തിരിച്ചടി. യുഎസും, ഇസ്‌റാഈലും ചേര്‍ന്ന് ഏകപക്ഷീയമായി നടത്തിയ ഇറാന്‍ ആക്രമണത്തിന് പിന്നാലെ പാട്ടിപ്പുറപ്പെട്ട യുദ്ധത്തില്‍ ഭാഗമാകില്ലെന്ന് യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 

ഹോര്‍മുസിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ജര്‍മനിയും, ഗ്രീസും നിലപാടെടുത്തിട്ടുണ്ട്. പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. നാറ്റോ സഖ്യകക്ഷികളില്‍ നിന്നുള്ള മറുപടി അക്ഷരാര്‍ഥത്തില്‍ ട്രംപിനെ വെട്ടിലാക്കിയിരിക്കുകയാണ്. 

മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള നടപടികള്‍ക്കായി യുകെ പ്രവര്‍ത്തിക്കും. മേഖലയിലെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കുകയും, സ്വയം പ്രതിരോധവും, സഖ്യകക്ഷികളെ സംരക്ഷിക്കലും യുകെയുടെ പ്രഥമ പരിഗണനയിലുള്ള കാര്യമാണ്. എന്നാല്‍ വിശാലമായ യുദ്ധത്തിലേക്ക് സ്വയം വലിച്ചിഴക്കില്ലെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി. സമാനമായി പശ്ചിമേഷ്യയില്‍ യുദ്ധത്തിന് നാറ്റോ സൈനിക സഖ്യത്തിന് ഒന്നും ചെയ്യാനില്ലെന്ന് ജര്‍മന്‍ വക്താവും പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്ക് തുറന്ന് എണ്ണ വിതരണം സുഗമമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്ക്ക് മോശം ഭാവിയുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പ്രതിസന്ധിയില്‍ സഖ്യരാഷ്ട്രങ്ങള്‍ ഇടപെടുന്നില്ലെന്നും ഹോര്‍മുസിന്റെ സുരക്ഷക്ക് യുഎസ് മാത്രമേ ഇടപെടുന്നുള്ളൂ എന്നുമാണ് ട്രംപിന്റെ വാദം.

uk allies have pushed back against us president donald trump’s demand to send troops to the strait of hormuz. uk prime minister keir starmer stated that the uk will not be part of the war that broke out after the unilateral attack on iran carried out by the us and israel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; 90 സീറ്റുകൾ വരെ നേടുമെന്ന് സർവേകൾ

National
  •  2 days ago
No Image

ദുബൈയിൽ ഇനി 'ഗ്ലൈഡ്‌വേസ്' യുഗം; ഗതാഗതക്കുരുക്ക് അഴിക്കാൻ ഡ്രൈവറില്ലാ പോഡുകൾ എത്തുന്നു

uae
  •  2 days ago
No Image

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  2 days ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  2 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്: പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ പ്രോപ്പർട്ടി വിസ നിയമം പരിഷ്കരിച്ചു; നിക്ഷേപകർക്ക് ഇനി എളുപ്പത്തിൽ റെസിഡൻസി പെർമിറ്റ്

uae
  •  2 days ago
No Image

പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ്; തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

National
  •  2 days ago
No Image

ഊട്ടിയിൽ ഗതാഗത നിയന്ത്രണം: മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കായി പുതിയ റൂട്ടുകൾ

National
  •  2 days ago
No Image

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് മൊഴി

Kerala
  •  2 days ago


No Image

'കയ്യും കാലും തല്ലിയൊടിച്ചാലും ജീവന്‍ ബാക്കിവെക്കാമായിരുന്നില്ലേ...' വരാണസിയില്‍ ആള്‍ക്കൂട്ടം അടിച്ചു കൊന്ന 36കാരന്റെ ഭാര്യ; കൊലപ്പെടുത്തിയത് തന്റെ കാറിടിച്ച യുവതിയെ സഹായിക്കാനായി ഇറങ്ങിയപ്പോള്‍

National
  •  2 days ago
No Image

ചൂടിനൊപ്പം മഴയും; അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പവര്‍ കട്ടില്ലാത്ത പത്തുവര്‍ഷം; പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ച് മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ 

Kerala
  •  2 days ago
No Image

പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്, സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരന്‍ ബാങ്കില്‍; ഒടുവില്‍ തുക ഗ്രാമത്തിലെത്തി കൈമാറി അധികൃതര്‍

National
  •  2 days ago