ഇന്ന് ഉത്രാടം, നാളെ തിരുവോണം: തിരക്കിലമര്‍ന്ന് വിപണി
കൊച്ചി: ഇന്ന് ഉത്രാടം. തിരുവോണത്തെ വരേവേല്‍ക്കാനുള്ള പാച്ചിലിലാണ് നാടും നഗരവും.
കാലാവസ്ഥ അനുകൂലമായതോടെ വിപണിയില്‍ നല്ല തിരക്കാണ്. തെരുവുകച്ചവടവുംമേളകളിലും ആബാലവൃദ്ധം ജനങ്ങള്‍ ഇരച്ചുകയറി. വന്‍കിട സ്ഥാപനങ്ങളിലും തെരുവുകച്ചവടങ്ങളിലും ഇക്കുറി ഒരുപോലെ തിരക്കേറി. വമ്പന്‍ ഓഫറുകളുമായി രംഗത്തിറങ്ങിയ ഇലക്‌ട്രോണിക്‌സ് കടകളിലും തിരക്കനുഭവപ്പെട്ടു.
ഇത്തവണ ഓണ വിപണിയില്‍ സജീവമായി സപ്ലൈക്കോ ഇടപെടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.
പൊതു വിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവാണ് സപ്ലൈക്കോയില്‍. ഒരു കിലോ മട്ടഅരിക്ക് സപ്ലൈക്കോയില്‍ 24 രൂപയാണ്.പുറമെ ഇത് 32 രൂപ.
പഞ്ചസാരയ്ക്ക് സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ 22 രൂപയാണ്. പുറമെ 40 രൂപയും. ഒഴുന്നിന് 6940 രൂപയും പുറമെ 180 രൂപ. ഇത്തരത്തില്‍ ഒട്ടുമിക്ക ഇനങ്ങള്‍ക്കും പുറം വിപണിയില്‍ ഇരട്ടിവിലയാണ്.
ഓണവും ബക്രീദും ഒന്നിച്ച് വന്നതിനാല്‍ എല്ലാ പൊതുമാര്‍ക്കറ്റിലും നല്ല നാടന്‍ നേന്ത്രകുല സ്ഥാനം പിടിച്ചുണ്ട്. സഹകരണബാങ്കുകള്‍, കൃഷിഭവന്‍, പഞ്ചായത്തുകള്‍ എന്നിവയുടെ ചന്തകളിലൂടെ നാടന്‍ നേന്ത്രകുലകളും വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്.
20 കിലോ മുതല്‍ 30 കിലോയുളള കാഴ്ച്ചകുലകളാണ് ഏറെ പ്രിയം. മിക്കതോട്ടങ്ങളിലും ഓണത്തിനായി പ്രത്യേകം പരിചരണത്തോടെ വളര്‍ത്തിയ കാഴ്ച്ചക്കുലകള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഇതിന് തൂക്കം നോക്കിയല്ല കായകളുടെ മനോഹാരിത നോക്കിയാണ് മോഹവില പറയുന്നത്. 1000 മുതല്‍ 5000 വരെ കൊടുത്താണ് പലരും കാഴ്ചക്കുലകള്‍ തോട്ടങ്ങളില്‍നിന്ന് വെട്ടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."