സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് 16ന് തുടങ്ങും
മാനന്തവാടി: സംസ്ഥാന സീനിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പുരുഷ വനിതാ ചാംപ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ മാനന്തവാടിയില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയം, മേരി മാതാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. ജില്ലയിലാദ്യമായി നടത്തപ്പെടുന്ന ചാംപ്യന്‍ഷിപ്പില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 600 ഓളം പേര് പങ്കെടുക്കും. നിരവധി ദേശിയ അന്തര്‍ദേശീയ താരങ്ങളും പങ്കെടുക്കും. സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഓപ്പണ്‍ ആന്‍ഡ് മാസ്റ്റേഴ്സ് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളാണ് ജില്ലാ ബാഡ്മിന്റണ്‍ അസേസിയേഷന്റെയും മാനന്തവാടി മേരിമാതാ കോളജിന്റെയും സഹകരണത്തോടെ ഡയാന സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസവും ഡേ നൈറ്റ്, മത്സരങ്ങളാണ് നടക്കുക. അഞ്ച് ലക്ഷത്തേളം രൂപയാണ് ടൂണമെന്റിന് ചെലവ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ഥം ഈമാസം 15 ന് വിളംമ്പര ബൈക്ക്റാലി നടത്തും. വൈകും മൂന്നിന് ഡയനാ ക്ലബ് പരിസരത്ത് നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് ഫ്ളാഗ് ഓഫ് ചെയ്യും. റാലി നഗരം ചുറ്റി മേരി മാതാ കോളജില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."