HOME
DETAILS

രണ്ട് ഭാര്യമാരിലായി 18 മക്കളുള്ള കാമുകനെ കൊന്ന് ചാക്കിൽ കെട്ടി കനാലിലെറിഞ്ഞു; കാമുകിയും സഹോദരനും പിടിയിൽ

  
March 23, 2026 | 10:10 AM

up crime former village head with 18 children murdered by girlfriend and brother body found in sack in pratapgarh canal

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്‌ഗഡിൽ മുൻ ഗ്രാമത്തലവനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളിയ നിലയിൽ കണ്ടെത്തി. സുമേർപൂർ ഗ്രാമത്തിലെ മുൻ തലവനായ മുന്ന എന്ന് വിളിക്കപ്പെടുന്ന മുസ്തക ഗുൽഷൻ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകിയായ സുമൻ ദേവിയെയും സഹോദരനെയും പൊലിസ് അറസ്റ്റ് ചെയ്തു.

രണ്ട് ഭാര്യമാരും 18 മക്കളുമുള്ള മുന്ന, സുമൻ ദേവിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ബ്ലാക്ക് മെയിലിംഗുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ച കാരണം

ഭർത്താവ് ജോലിക്കായി ഗ്രാമത്തിന് പുറത്തുപോയ സമയത്താണ് സുമൻ ദേവിയും മുന്നയും തമ്മിൽ അടുത്തത്. ഈ അടുപ്പം പിന്നീട് പ്രണയമായി മാറി. എന്നാൽ മുന്ന തന്നെ നിരന്തരം ശല്യം ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനും തുടങ്ങിയതോടെ സുമൻ ദേവി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആഗ്രഹിച്ചു. ശല്യം സഹിക്കവയ്യാതെ സുമൻ തന്റെ സഹോദരനോട് വിവരം പറയുകയും ഇരുവരും ചേർന്ന് മുന്നയെ വകവരുത്താൻ പദ്ധതിയിടുകയുമായിരുന്നു.

ക്രൂരമായ കൊലപാതകം നടന്നത് ഇങ്ങനെ:

മാർച്ച് 18-നാണ് കൊലപാതകം പ്രതികൾ നടത്തിയത്.നേരത്തെ തയ്യാറാക്കിയ പദ്ധതിപ്രകാരം സുമൻ മുന്നയെ തന്റെ അമ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി.വീട്ടിലെത്തിയ മുന്നയെ സുമന്റെ സഹോദരനും കൂട്ടാളികളും ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി സമീപത്തെ കനാലിൽ കൊണ്ടുപോയി തള്ളി. തെളിവ് നശിപ്പിക്കുന്നതിനായി മുന്നയുടെ ബൈക്ക് മറ്റൊരു സ്ഥലത്താണ് ഉപേക്ഷിച്ചത്.

അന്വേഷണവും അറസ്റ്റും

മുന്നയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെയാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. മുന്നയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ച പൊലിസിന് സുമൻ ദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച (മാർച്ച് 22) കനാലിൽ നിന്നും മൃതദേഹം പൊലിസ് കണ്ടെടുത്തു.

രണ്ട് ഭാര്യമാർ, 18 മക്കൾ

കൊല്ലപ്പെട്ട മുന്നയ്ക്ക് രണ്ട് ഭാര്യമാരിലായി 18 മക്കളുണ്ട്. രണ്ട് ഭാര്യമാരിലും ഒൻപത് വീതം മക്കളാണ് (12 ആൺമക്കളും 6 പെൺമക്കളും) ഇയാൾക്കുള്ളത്. ഇതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണാന്ത്യം.

കേസിൽ സുമൻ ദേവിയെയും സഹോദരനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിൽ പങ്കാളികളായ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പ്രതാപ്‌ഗഡ് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ ബി.ജെ.പി കേരളയുടെ സീല്‍; ആരോപണവുമായി സി.പി.എം

Kerala
  •  25 minutes ago
No Image

പത്രിക നല്‍കാനുള്ള സമയപരിധി അവസാനിച്ചു; നാളെ സൂക്ഷ്മപരിശോധന, ചിത്രം തെളിയുന്നു

Kerala
  •  35 minutes ago
No Image

ചില കഥകൾ അവസാനിക്കില്ല, അവ വീണ്ടും തുടങ്ങുന്നു; ഡൽഹി ക്യാപിറ്റൽസിലേക്ക് പൃഥ്വി ഷായുടെ വികാരനിർഭരമായ മടങ്ങിവരവ്; In-Depth Story

Cricket
  •  an hour ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

തട്ടിപ്പ് നടന്നോ എന്നറിയണമെങ്കില്‍ അന്വേഷണം വേണം; മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രിംകോടതി

Kerala
  •  an hour ago
No Image

ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു, ; ആൾദൈവത്തിനെതിരെ വീണ്ടും ബലാത്സംഗക്കേസ്

crime
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളി; പ്രധാനമന്ത്രി 

National
  •  2 hours ago
No Image

ലോകം നേരിടുന്നത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി; സ്ഥിതി 1970 കളിലേതിനേക്കാള്‍ ഗുരുതരമെന്ന് ഐ.ഇ.എ മേധാവി

International
  •  3 hours ago
No Image

മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി മാറ്റത്തിന് മുറവിളി; സൂര്യകുമാറിന് വേണ്ടി ഹാർദിക് വഴിമാറണമെന്ന് മുൻ താരം

Cricket
  •  3 hours ago
No Image

ഗാര്‍ഹിക സിലിണ്ടറിന്റെ തൂക്കം കുറക്കാന്‍ നീക്കം; 14.2 കിലോ 10 കിലോയിലേക്ക് 

National
  •  3 hours ago


No Image

വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?; തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

Kerala
  •  3 hours ago
No Image

ലണ്ടനിൽ ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾക്ക് തീയിട്ടു; പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  3 hours ago
No Image

അർട്ടെറ്റയ്ക്ക് പിണഞ്ഞത് വൻ അമളി; ആ തെറ്റ് 'ഏറ്റവും വലിയ തെറ്റ്', ആഴ്സണലിന് കീരിടം നഷ്ടപ്പെടാനുള്ള കാരണം

Football
  •  4 hours ago
No Image

വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ

Kerala
  •  4 hours ago