HOME
DETAILS

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

  
Web Desk
March 23, 2026 | 4:53 PM

financial irregularities have been reported in the cpm-controlled adoor service co-operative bank

പത്തനംതിട്ട: സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേട്. 75 ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ബാങ്ക് പ്രസിഡന്റ് പൊന്‍താമര പിള്ള രാജിവെച്ചു. സിപിഎം അടൂര്‍ ഏരിയ കമ്മിറ്റിയംഗവും, ബാങ്ക് മുന്‍ പ്രസിഡന്റുമായ പി രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് രാജി. 

സിപിഎം സംസ്ഥാന സമിതിയംഗവും, അടൂര്‍ മുന്‍ എംഎല്‍എയുമായിരുന്ന ആര്‍ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ് രാജിവെച്ച പൊന്‍താമര പിള്ള. ബാങ്കിലെ നിക്ഷേപത്തുകയില്‍ നിന്നും മറ്റ് ഫണ്ടുകളില്‍ നിന്നുമായി 75 ലക്ഷംരൂപ കാണാതായിട്ടുണ്ടെന്ന് പൊന്‍താമര പിള്ള വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

അനധികൃത ലോണുകള്‍ അനുവദിച്ചതടക്കമുള്ള കുറ്റകൃത്യങ്ങളാണ് പൊന്‍താമര സിപിഎം നേതൃത്വത്തിനെതിരെ ഉന്നയിക്കുന്നത്. അഴിമതി ചോദ്യം ചെയ്തതോടെ ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ തനിക്കെതിരെ തിരിഞ്ഞെന്നും, അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ നാളെ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമമുണ്ടായെന്നും അവര്‍ പറഞ്ഞു. ബോര്‍ഡിലെ അംഗങ്ങളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുന്നതായി പൊന്‍താമര അറിയിച്ചു.

financial irregularities have been reported in the cpm-controlled adoor service co-operative bank. following demands to investigate an alleged corruption of ₹75 lakh, the bank president Ponthamara Pillai has resigned.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  a day ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  a day ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  a day ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  a day ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  a day ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  a day ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  a day ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  a day ago