HOME
DETAILS

ജില്ലയില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും: മന്ത്രി എ.കെ ബാലന്‍

  
backup
September 13 2016 | 16:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b8


പാലക്കാട്: ജില്ലയില്‍ 100 കോടി രൂപ ചിലവില്‍ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുമെന്ന് നിയമ-സാംസ്‌കാരിക-പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ. ബാലന്‍. ഒക്‌റ്റോബര്‍ 15ന് പാലക്കാട് നടക്കുന്ന സാംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണത്തോടനുബന്ധിച്ച് കോളജ് റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലക്കാട് മുനിസിപ്പാലിറ്റിയോ മലമ്പുഴയോ കേന്ദ്രീകരിച്ചാവും സമുച്ചയങ്ങള്‍ ഉയരുക.
നാടക റിഹേഴ്‌സല്‍, സിനിമ തിയേറ്റര്‍, ശില്‍പ്പികള്‍ക്കും കലാകാരന്‍മാര്‍ക്കുമായുള്ള പണിപ്പുര തുടങ്ങിയവയടക്കം ഒട്ടേറെ സൗകര്യങ്ങള്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാകും. 50 ലക്ഷം രൂപ ചിലവില്‍ പത്മഭൂഷണ്‍ എം.ഡി. രാമനാഥനും 25 ലക്ഷം രൂപ ചിലവിട്ട് ഒടുവില്‍ ഉണ്ണികൃഷ്ണനു വേണ്ടിയും സ്മാരക കേന്ദ്രങ്ങള്‍ സ്ഥാപിക്കും.  കൂടാതെ, ലളിതകലാ അക്കാഡമി, ഫോക്‌ലോര്‍ അക്കാഡമി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ച് സാംസ്‌കാരിക വകുപ്പ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇതില്‍ ഒരാഴ്ച നീളുന്ന ചില പരിപാടികള്‍ പാലക്കാട് ജില്ലയിലും നടക്കും. ഗ്രാമീണ അന്തരീക്ഷങ്ങളെയും തലങ്ങളെയും പിന്‍പറ്റിയാവും ആഘോഷങ്ങള്‍.
100 കോടി രൂപ ചിലവില്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ 50 ഏക്കര്‍ കോമ്പൗണ്ടിലുളള ഫിലിംസിറ്റി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇടത്തരം ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് കൂടി പ്രാപ്യമാകുന്ന വിധത്തിലുള്ള പശ്ചാത്തല സൗകര്യമാവും ഫിലിം സിറ്റിയില്‍ ഉണ്ടാവുക.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രാമങ്ങളിലെ തിയേറ്ററുകള്‍ വഴി ചലച്ചിത്ര റിലീസിംഗ് നടത്താന്‍ നടപടി സ്വീകരിക്കും. ചലച്ചിത്രങ്ങളുടെ പ്രചരണം വിപുലമാക്കുകയും അതുവഴി വിതരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിലൂടെ ചലച്ചിത്ര വ്യവസായം സംരക്ഷിക്കപ്പെടും. കൂടാതെ ആറോ ഏഴോ തിയേറ്ററുകള്‍ സമന്വയിപ്പിച്ച് 50 കോടി രൂപ ചിലവില്‍ സംസ്ഥാനത്ത് തിയേറ്റര്‍ സമുച്ചയങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഇതിലൊന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ പരിസരത്താവും. കൂടാതെ അക്കാഡമികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
 ഗ്രാമങ്ങളിലെ അന്യംനിന്നുപോകുന്ന കലാരൂപങ്ങള്‍ സംരക്ഷിച്ച് ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന വിധമുളള പരിപാടികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എം.ബി. രാജേഷ് എം.പി മുഖ്യാതിഥിയായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള സശിധരന്‍, ചെറുകഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago