HOME
DETAILS

ഹജ്ജ് 2026: മൂന്നാം ഗഡു 31നകം അടക്കണം

  
March 25, 2026 | 1:56 AM

hajj 2026 selected pilgrims must pay third installment by march 31

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ മൂന്നാം ഗഡു തുക ഈ മാസം 31-നകം അടക്കണം. വിമാന ടിക്കറ്റ് നിരക്ക് അനുസരിച്ച് ഓരോ ഹജ്ജ് എംബാർക്കേഷൻ പോയിന്റിലും നിരക്കിൽ വ്യത്യാസമുണ്ട്.

കരിപ്പൂർ എംബാർക്കേഷനിൽ നിന്നുള്ള ഒരു തീർഥാടകന് 91,100 രൂപയും കൊച്ചിയിൽനിന്ന് 69,450 രൂപയും കണ്ണൂരിൽ നിന്നുള്ളവർ 74,600 രൂപയുമാണ് അടക്കേണ്ടത്. നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,77,300 രൂപക്കു പുറമെയാണ് ഈ തുക ഓരോ തീർഥാടകനും അടക്കേണ്ടത്. കരിപ്പൂരിൽ ചെറിയ വിമാനങ്ങൾ ആണ്  സർവിസിനെന്നതിനാൽ  കൊച്ചിയേക്കാൾ 21,650 രൂപ കൂടുതലാണ്. തീർഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. അപേക്ഷാ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 17,280 രൂപ കൂടി അധികം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും തുക അടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.

Pilgrims selected for Hajj 2026 through the State Hajj Committee must pay the third installment by March 31. The total cost varies depending on the embarkation point, as flight ticket fares differ across locations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  5 days ago
No Image

രോഹിത് ശർമ്മയുടെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമം? ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിൽ കലിപ്പായി ഹിറ്റ്മാൻ!

Cricket
  •  5 days ago
No Image

ട്രാഫിക് നിയമലംഘനം; ഷാർജയിൽ കാർ സ്റ്റണ്ട് നടത്തിയ ഡ്രൈവർക്ക് കനത്ത പിഴ ചുമത്തി

uae
  •  5 days ago
No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  5 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  5 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago