സിപിഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കണ്ണൂര്‍: സിപിഐഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപി ഐഎം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമായ രമണി ഇന്നലെ ടികെ ഗോവിന്ദന്റെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭര്‍ത്താവിന് പിന്തുണ അറിയിച്ച് കൊണ്ടാണ് രമണി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. 59 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഭര്‍ത്താവിനെ ഒറ്റപ്പെടുത്തിയെന്നും അത് തനിക്ക് സഹിക്കാനായില്ലെന്നും ഇന്നലെ രമണി പറഞ്ഞിരുന്നു.
അതേസമയം തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പങ്കാളി പികെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടികെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പിന്നാലെ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ടികെ ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും, അനിതീയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പില്‍ പാര്‍ട്ടി ഇല്ലാതാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
kp ramani, wife of t.k. govindan who left cpm, has been expelled from the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."