ഇറാന്റേത് ഭീരുത്വപരമായ നടപടി; യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് മറുപടിയുമായി സഊദി അംബാസഡർ
റിയാദ്: സഊദി അറേബ്യയ്ക്കും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സഊദി അറേബ്യ. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ജനീവയിലെ യു.എൻ മനുഷ്യാവകാശ കൗൺസിലിലെ സഊദി പ്രതിനിധി അംബാസഡർ അബ്ദുൽ മുഹ്സിൻ ബിൻ ഖൊതൈല വ്യക്തമാക്കി. ഇറാന്റെ ഈ നിലപാട് യാതൊരു നേട്ടവും ഉണ്ടാക്കില്ലെന്നും പകരം ഈ ആക്രമണത്തിന് ഇറാൻ വലിയ രാഷ്ട്രീയ-സാമ്പത്തിക വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു മധ്യസ്ഥനെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഇത് മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനുള്ള എല്ലാ നീക്കങ്ങളെയും തകർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ആദ്യം മുതൽ ഹോർമുസ് ഇടുക്കിൽ ഇറാൻ ചരക്ക് കപ്പലുകൾ തടയുന്നതിനെയും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഇറാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാർ ആണെന്നും ജനവാസ കേന്ദ്രങ്ങൾ, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് സഊദി അറേബ്യ വ്യക്തമാക്കി.
Saudi Arabia strongly condemns Iranian attacks targeting the Kingdom and GCC countries. At the UN in Geneva, Ambassador Abdulmohsen bin Khothaila warned Iran of high political and economic costs for violating international law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."