സഊദി-ബഹ്‌റൈൻ സമുദ്ര പാത തുറന്നു; ദമാം തുറമുഖം വഴി പുതിയ ഷിപ്പിങ് സർവിസ് ആരംഭിച്ചു
റിയാദ്: സഊദി അറേബ്യയും ബഹ്‌റൈനും തമ്മിലുള്ള വ്യാപാര-ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനായി പുതിയ സമുദ്ര പാത ആരംഭിച്ച് സഊദി പോർട്ട് അതോറിറ്റി (മാവാനി). എം.എസ്.സി പ്രവർത്തിപ്പിക്കുന്ന 'ഗൾഫ് ഷട്ടിൽ' സർവിസ് വഴിയാണ് പുതിയ സമുദ്ര പാത. ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം വഴിയാണ് സർവിസ് നടത്തുക. സമുദ്രാന്തര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഷിപ്പിങ് ശൃംഖലകൾ വിപുലീകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഈ സർവിസ് ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കും. 3,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ വഹിക്കാനുള്ള ശേഷിയുണ്ട് ഈ സർവിസിന്. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് ഹബ്ബായി സഊദി അറേബ്യയെ മാറ്റാൻ ഈ സമുദ്ര പാത വഴി സാധിക്കും.
New maritime route opened between Dammam and Bahrain. The MSC-operated Gulf Shuttle service aims to enhance regional trade connectivity and expand shipping networks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."