ട്രെയിനില്‍ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ബെഡ് റോള്‍ ജീവനക്കാരന്‍ പിടിയില്‍
കോഴിക്കോട്: ഓഖ-എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനായ കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാല്‍ (30) ആണ് റെയില്‍വേ പൊലിസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ (POCSO) വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ സമയത്താണ് പ്രതി അതിക്രമം നടത്തിയത്. കുട്ടി തനിച്ചാണെന്ന് കണ്ട് അരികിലെത്തിയ പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരികെ എത്തിയപ്പോള്‍ കുട്ടി വിവരം പറയുകയും ഉടന്‍ തന്നെ റെയില്‍വേ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വച്ച് പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ എറണാകുളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ പൊലിസ് എസ്.ഐ സി. പ്രദീപ് കുമാര്‍, എ.എസ്.ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പൊലിസ് ഉദ്യോഗസ്ഥരായ ജാനി, രന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
A 30-year-old railway bedroll staff from Uttar Pradesh was arrested under the POCSO Act for sexually harassing a minor girl on the Okha-Ernakulam Express while her mother was briefly away from her seat at Kannur station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."