ഐ.എസ് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനിടയാക്കുന്നു: ഡോ.സുബൈര്‍ ഹുദവി
പാവറട്ടി: ഐ.എസ് നടത്തുന്ന മനുഷ്യരാഹിത്യ പ്രവണതകള്‍ ഇസ്‌ലാമിനെ കുറിച്ച് മറ്റുള്ളവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുളവാക്കുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ പറഞ്ഞു. വെന്മേനാട് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ അറഫാദിന സംഗമത്തില്‍ ഐ.എസ് സലഫിസം ഫാസിസം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെന്മേനാട് ഹയാത്തുല്‍ ഇസ്‌ലാം കമ്മിറ്റി പ്രസിഡന്റ് പോവില്‍ യൂസഫ് ഹാജി അധ്യക്ഷനായി. മൗലീദ് പാരായണത്തിന് ശേഷം തോപ്പില്‍ ഇബ്രാഹിം മുസ്‌ലിയാരുടെ മഖാം സിയാറത്ത് നടത്തി. പാവറട്ടി ഗ്രാമപഞ്ചായത്തില്‍ നിന്ന് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ ഷെബീര്‍ ഏറത്തിനെ യോഗത്തില്‍ ആദരിച്ചു. ഉസ്മാന്‍ അല്‍ ഖാസിമി, അനസ് കെ.എസ്, എ.കെ മുനീര്‍, സുഹൈല്‍ വെന്മേനാട്, മുഹമ്മദ് റബ്ബാനി, സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."