HOME
DETAILS

കേന്ദ്ര വിമര്‍ശനം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി.പി.ഐ

  
March 27, 2026 | 10:39 AM

cpi-boycotts-doordarshan-program-over-instruction-to-avoid-criticising-centre

തിരുവനന്തപുരം: ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി.പി.ഐ. കേന്ദ്ര വിമര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ബഹിഷ്‌കരണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഇത്തരമൊരു ആവശ്യം ദൂരദര്‍ശന്‍ അധികൃതര്‍ മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.  

ദൂരദര്‍ശനെയും ആകാശവാണിയെയും 'യജമാനന്റെ' ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണ്. ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമാണെന്നും ബി.ജെ.പിയുടെ ചാനല്‍ അല്ലെന്നും ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു. 

സി.പി.ഐക്ക് അനുവദിച്ച പരിപാടിയില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ദൂരദര്‍ശന്‍ നിര്‍ദേശിച്ചു. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പരിപാടി റെക്കോര്‍ഡ് ചെയ്യാമെന്നാണ് അറിയിച്ചത്. അവസാനത്തെ രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കണമെന്നായിരുന്നു വെറ്റിങ് കമ്മിറ്റിയുടെ ആവശ്യം. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണ് വെട്ടിമാറ്റലെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

The Communist Party of India has boycotted a campaign program on Doordarshan after allegedly being instructed to avoid criticising the central government. The party termed the directive unacceptable and protested against what it sees as restrictions on free political expression. The move has added to the ongoing political tensions during the election period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് നാലിടത്ത് യെല്ലോ അലര്‍ട്ട്; മഴ തുടരുമെന്ന് പ്രവചനം; ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  10 days ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  10 days ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  10 days ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  10 days ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജനകീയ സമിതി

Kerala
  •  10 days ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  10 days ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  10 days ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  10 days ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  10 days ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  10 days ago