HOME
DETAILS
MAL
കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിലൂടെ ആരോഗ്യം സംരക്ഷിക്കാം: മന്ത്രി രാമകൃഷ്ണന്
backup
September 13 2016 | 18:09 PM
കോഴിക്കോട്: ജീവിതശൈലീ രോഗങ്ങളും തൊഴില്‍ജന്യ രോഗങ്ങളും വര്‍ധിക്കുന്ന ഈ കാലത്തു കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിലൂടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നു തൊഴില്‍-എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്.
ഹരിതകേരളം ന്യൂസ് സമ്പൂര്‍ണ കാര്‍ഷിക ഇന്റര്‍നെറ്റ് എഡിഷന്റെ ഉദ്ഘാടനവും 'എന്റെ ഹരിതമുറ്റം' ബുക്ക്ലെറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ബുക്ക്ലെറ്റ് ഏറ്റുവാങ്ങി. മില്‍മ മാനേജിങ് ഡയരക്ടര്‍ കെ.ടി തോമസ്, മുന്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ പി. വിക്രമന്, മാനേജിങ് എഡിറ്റര്‍ ബെന്നി അലക്സാണ്ടര്‍, മാര്‍ക്കറ്റിങ് ഡയരക്ടര്‍ അബ്ദുല്‍ അസീസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."