HOME
DETAILS

സാദിഖലി തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പോസ്റ്റ്: പ്രതി പിടിയില്‍ 

  
Web Desk
March 30, 2026 | 3:29 AM

sadik ali thangal defamation case accused arrested

പെരിന്തല്‍മണ്ണ : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പെരിന്തല്‍മണ്ണ പൊന്യാകുര്‍ശി സ്വദേശി മുഹമ്മദ് റോഷന്‍ അറസ്റ്റിലായി. ഇയാളെ ഇന്ന് ഉച്ചയോടെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേട്ട് മുമ്പാകെ ഹാജരാക്കും. 

സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് പാണക്കാട് മുഈനലി തങ്ങള്‍ നല്‍കിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.  കഴിഞ്ഞ 
ജനുവരി 31 ന് പാണക്കാട് മുഈനലി തങ്ങളേയും, സുഹൃത്തിനേയും, പെരിന്തല്‍മണ്ണ യിലെ ഒരു മാളിലേക്ക് വിളിച്ച് വരുത്തി, സാദിഖലി തങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വ്യാജേന ചില  ഫോട്ടോകളും വീഡിയോകളും പരാതിക്കാരന് കാണിച്ച് കൊടുക്കുകയുണ്ടായി. ഇത് പ്രചരിപ്പിക്കാതിരിക്കാന്‍ 15 കോടി രൂപ നല്‍കണമെന്ന്  പ്രതി ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാത്ത പക്ഷം ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പുറത്ത് പറയുകയോ പൊലിസില്‍ അറിയിക്കുകയോ ചെയ്താല്‍ പരാതിക്കാരനെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. 

പ്രതി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 21-ന്  'ഷാനു ഷാനു , എന്ന ഫേസ് ബുക്ക് പ്രൊഫൈലിലാണ് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇട്ടത്.  മനഃപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചും. പരാതിക്കാരനും കുടുംബത്തിനും മാനഹാനി ഉണ്ടാക്കാനും മാണ് പ്രതി ലക്ഷ്യം വെച്ചതെന്നും സി.ഐ സുമേഷ് സുധാകര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കിയിരുന്നു. ബി.എന്‍. എസ്, ഐ.ടി, പൊലിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. പോസ്റ്റ് ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. ഇയാള്‍ കാപ്പാ കേസ് പ്രതിയാണ്. പെരിന്തല്‍മണ്ണ പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

accused arrested in connection with defamatory social media post against sadik ali thangal investigation continues with further legal action expected

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  6 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  6 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  6 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  6 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  6 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  6 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  6 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  6 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  6 days ago