നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു
പേരാമ്പ്ര: വിശ്വാസി സമൂഹം ത്യാഗസ്മരണകള്‍ അയവിറക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി കാലത്തുതന്നെ വിശ്വാസികളെത്തിയിരുന്നു. പള്ളികളില്‍ നിസ്‌കാരശേഷം പരസ്പരം ആശ്ലേഷിച്ചും ബന്ധങ്ങള്‍ പുതുക്കിയും ഈദ് ആഘോഷിച്ചു. തുടര്‍ന്ന് ബലി അറുക്കുന്നതിലും ബലിമാംസം വീടുകളില്‍ എത്തിക്കുന്നതിലും വിശ്വാസികള്‍ വ്യാപൃതരായി.
പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി വെള്ളിയൂര്‍ മസ്ജിദില്‍ അബ്ദുല്‍ ജബ്ബാര്‍ ദാരിമി, കൊടക്കല്‍ പള്ളിയില്‍ കെ.എസ് മൗലവി, മുളിയങ്ങല്‍ മസ്ജിദുസുന്നിയ്യയില്‍ ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത്, കായണ്ണ ടൗണ്‍ സുന്നി മസ്ജിദില്‍ അസീസ് ഫൈസി കടിയങ്ങാട്, കായണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍ കെ. അബ്ദുല്ലക്കുട്ടി ബാഖവി, ചാലിക്കര മുഹമ്മദലി ബാഖവി, ചേനോളി പള്ളിയില്‍ മുഹമ്മദലി ലത്വീഫി, കക്കാട് ജുമാ മസ്ജിദില്‍ മുഹമ്മദ് ഹനീഫ റഹ്മാനി, വയലളി മസ്ജിദ് തഖ്‌വയില്‍ ഒ.സി അബ്ദുറഹ്മാന്‍ ബാഖവി, പേരാമ്പ്ര ടൗണ്‍ സുന്നി മസ്ജിദില്‍ സ്വാലിഹ് ഹുദവി, സി.എം സെന്റര്‍ പള്ളിയില്‍ അഫ്‌സല്‍ സഖാഫി, കിഴിഞ്ഞാണ്യം പള്ളിയില്‍ എന്‍.കെ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, പൈതോത്ത് ജുമാ മസ്ജിദില്‍ ആബിദ് ഹുദവി, കല്ലൂര്‍ കൂത്താളി ജുമാമസ്ജിദില്‍ അബ്ദുല്‍ ഗഫൂര്‍ നിസാമി, എരവട്ടൂര്‍ നരിക്കിലാപുഴ പള്ളിയില്‍ അബ്ദുല്‍ അസീസ് ദാരിമി, ജബലുന്നൂര്‍ മസ്ജിദു ശിഹാബയില്‍ മുസ്തഫ ഹൈതമി, പാലേരി ജുമാ മസ്ജിദില്‍ മുഹമ്മദ് മുസ്‌ലിയാര്‍ അരീക്കോട് നേതൃത്വം നല്‍കി. പേരാമ്പ്ര ജി.യു.പി സ്‌കൂളില്‍ നടന്ന ഈദ്ഗാഹിന് നൗഷാദ് കരുവണ്ണൂര്‍, കായണ്ണ മസ്ജിദുല്‍ മനാറില്‍ ഇബ്രാഹീം ഫാറൂഖി, മുളിയങ്ങല്‍ കനാല്‍ പാലത്തിനടുത്ത് മുബാറക് കുറ്റ്യാടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."