HOME
DETAILS

ജിമ്മുകളിൽ വ്യാജ മരുന്നും ഹോർമോൺ ഇഞ്ചക്ഷനും; സഊദിയിൽ വിദേശി ജിം ട്രെയിനർമാർ പിടിയിൽ

  
March 30, 2026 | 11:07 AM

saudi gym crackdown unlicensed weight loss meds 2026

റിയാദ്: സഊദിയിലെ ജിമ്മുകൾ കേന്ദ്രീകരിച്ച് ശരീരഭാരം കുറയ്ക്കാനുള്ള അംഗീകാരമില്ലാത്ത മരുന്നുകളും ഹോർമോൺ ഗുളികകളും വിൽപന നടത്തിയ വിദേശി ട്രെയിനർമാർ പിടിയിൽ. ആരോഗ്യ മന്ത്രാലയവും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറബ് വംശജരായ ഇവർ പിടിയിലായത്. സോഷ്യൽ മീഡിയ വഴിയാണ് സംഭവത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. നിരോധിത മരുന്നുകൾ ഇവർ പ്രമോട്ട് 
ചെയ്തതായി മനസ്സിലാക്കിയതോടെ നടത്തിയ രഹസ്യനീക്കമാണ് വലിയൊരു മാഫിയയെ പുറത്തുകൊണ്ടുവന്നത്. 
ശാസ്ത്രീയമായി സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാത്ത 'റെറ്റാട്രൂട്ടൈഡ്' എന്ന മരുന്നും, പെപ്റ്റൈഡ് പദാർത്ഥങ്ങളും ഇവരിൽ നിന്നും വൻതോതിൽ കണ്ടെടുത്തിട്ടുണ്ട്.

അശാസ്ത്രീയമായ രീതിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറ് മാസം വരെ തടവും കനത്ത പിഴയും ലഭിച്ചേക്കാം. മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകളും ഇവർക്ക് നേരിടേണ്ടി വരും. ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും കർശനമായ ആഭ്യന്തര പരിശോധന വരുംദിവസങ്ങളിലും ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങൾ ഡോക്ടറുടെ നിർദേശത്തോടെ ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കണം.

സോഷ്യൽ മീഡിയ വഴി നിരവധി വ്യാജപരസ്യങ്ങളിലൂടെ നിരോധിത മരുന്നുകൾ പ്രമോട്ട് ചെയ്തേക്കാം ഇത്തരം പരസ്യഹങ്ങളിൽ വീഴരുത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 937ൽ വിളിച്ച് വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 

Saudi health authorities have detained Arab gym trainers for selling unlicensed weight loss medications and hormonal drugs. The crackdown, involving the Ministry of Health and SFDA, uncovered substances like 'Retatrutide' stored in improper conditions. Violators face up to 6 months in prison and heavy fines. Stay safe and buy medical products only from licensed pharmacies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  9 days ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  9 days ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  9 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  9 days ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  9 days ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  9 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  9 days ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  9 days ago