കോതമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് ആടുകളെ കടിച്ചുകൊന്നു
കോതമംഗലം: നഗരത്തിലും പരിസര പ്രദശങ്ങളിലും തെരുവ് നായ് ശല്യം വീണ്ടും രൂക്ഷം. തെക്കേ വെണ്ടുവഴി മുണ്ടയ്ക്കക്കുടി ബേബിയുടെ രണ്ട് ആടുകളെ തെരുവ് നായകള്‍ കടിച്ചു കൊന്നു.
ഇന്നലെ പുലര്‍ച്ചെ നാലിന് വീടിന് ചേര്‍ന്നുള്ള കൂട്ടില്‍ നിന്നും ആടുകളുടെ കരച്ചില്‍ കേട്ട് ബേബി ഉണര്‍ന്നു നോക്കിയപ്പോള്‍ നാല് ആടുകളില്‍ രണ്ടെണ്ണം ചത്ത് കിടക്കുകയായിരുന്നു. ഒന്നിനെ രണ്ട് നായകള്‍ ചേര്‍ന്ന് കടിച്ച് വലിക്കുന്നത് കണ്ട ബേബി ബഹളംവച്ചതോടെ നായകള്‍ ഓടിരക്ഷപ്പെട്ടു.
ഈ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ആറ് മാസം മുന്‍പ് പറമ്പില്‍ കെട്ടിയിരുന്ന ബേബിയുടെ തന്നെ രണ്ട് ആടുകളില്‍ ഒരെണ്ണത്തിനെ കടിച്ച് കൊന്നിരുന്നു മറ്റൊരെണ്ണത്തിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തെരുവുനായ പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."