HOME
DETAILS

ഇസ്റാഈലിന്റെ പുതിയ വധശിക്ഷാ നിയമം ഫലസ്തീനികളെ ലക്ഷ്യം വച്ച്; ലോകരാഷ്ട്രങ്ങളുടെ കടുത്ത പ്രതിഷേധം

  
Web Desk
March 31, 2026 | 5:20 PM

israel capital punishment law international backlash over new death penalty targeting palestinians 2026

ടെൽ അവീവ്: ഇസ്റാഈൽ സൈന്യത്തെയോ പൗരന്മാരെയോ ആക്രമിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം ഇസ്റാഈൽ പാസാക്കി. എന്നാൽ, ഈ നിയമം ഫലസ്തീൻ ജനതയെ അടിച്ചമർത്താനുള്ള ആയുധമാണെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി. ശിക്ഷാവിധി വന്ന് 90 ദിവസത്തിനുള്ളിൽ പ്രതിയെ തൂക്കിലേറ്റണമെന്ന കർശന വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവേചനപരമായ നിയമമെന്ന് വിമർശനം

പുതിയ നിയമം ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ളതാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ജൂതവംശജർക്ക് ഇത് ബാധകമാകില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സൈനിക കോടതികളിൽ ഫലസ്തീനികളെ കുറ്റക്കാരായി വിധിക്കുന്ന കേസുകളുടെ നിരക്ക് 96 ശതമാനമാണെന്നും പലപ്പോഴും പീഡിപ്പിച്ചാണ് മൊഴികൾ രേഖപ്പെടുത്തുന്നതെന്നും മനുഷ്യാവകാശ സംഘടനയായ 'ബിസെലെം' ആരോപിച്ചു. നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.

രാജ്യാന്തര പ്രതിഷേധം

ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ നിയമത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീൻ അതോറിറ്റി വ്യക്തമാക്കി. ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യത്തെ തകർക്കാൻ ഇത്തരം യുദ്ധക്കുറ്റങ്ങൾ കൊണ്ട് കഴിയില്ലെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പ്രതികരിച്ചു.

കോടതിയിലേക്ക്

ഇസ്റാഈലിലെ സിവിൽ റൈറ്റ്‌സ് അസോസിയേഷൻ പുതിയ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വലതുപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ലോകമെമ്പാടും വധശിക്ഷയ്‌ക്കെതിരെ വികാരം ശക്തമാകുമ്പോൾ ഇസ്റാഈൽ കൈക്കൊണ്ട ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ ഒറ്റപ്പെടുത്താൻ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരിക്കാൻ താല്പര്യമില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ!" പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറിച്ച് വീണ ജോർജ്; തോൽവിക്ക് കാരണം 'പെരുമാറ്റമെന്ന്' വിമർശനം!

Kerala
  •  a day ago
No Image

സിക്സറുകളിൽ 'അലൻ' താണ്ഡവം; അർഹിച്ച സെഞ്ച്വറി നഷ്ടമായിട്ടും ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ഫിൻ അലൻ!

Cricket
  •  a day ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

uae
  •  a day ago
No Image

ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി

uae
  •  a day ago
No Image

വിമാനയാത്രയ്ക്കിടയിൽ സഹയാത്രികന് രക്ഷകയായി യുഎഇയിലെ മലയാളി നഴ്സ്; ദുബൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ നാടകീയ രംഗങ്ങൾ

uae
  •  a day ago
No Image

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പർ വാങ്ങി, പരീക്ഷ എഴുതിയ മകന് കിട്ടിയത് വെറും 107 മാർക്ക്! ഒടുവിൽ അച്ഛനും കുടുംബവും സിബിഐ വലയിൽ

crime
  •  a day ago
No Image

യുഎഇയിൽ ജിപിഎസ് തകരാർ; ഗൂഗിൾ മാപ്പും വേസും വഴിതെറ്റിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവ

uae
  •  a day ago
No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  a day ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  a day ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  a day ago