HOME
DETAILS

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

  
Web Desk
April 01, 2026 | 5:02 PM

Iran has intensified attacks targeting central Israel report

ടെല്‍അവീവ്: മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. 10ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇറാന്‍ തൊടുത്ത മിസൈലുകളുടെ കൃത്യമായ കണക്ക് ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. മിസൈലുകള്‍ പതിച്ചും, പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ വീണും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. 

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രതിദിനം 90ഓളം മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി അത് 10 മുതല്‍ 15 വരെയായി കുറഞ്ഞിരുന്നു. ഇന്ന് ഉച്ചവരെ നടന്ന ആക്രമണങ്ങളില്‍ ഒന്നോ രണ്ടോ മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഇതില്‍നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന. 

അതേസമയം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മേഖലയിലെ സ്ഥിതിഗതികൾ തങ്ങളുടെ പൂർണ്ണമായ ആധിപത്യത്തിലാണെന്നും ശത്രുക്കൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ വെടിനിർത്തലിനായി തന്നെ സമീപിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം വന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ പുനഃസ്ഥാപിച്ചാൽ മാത്രമേ വെടിനിർത്തൽ ആലോചിക്കൂ എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "അതുവരെ ഇറാനെ ഞങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടും," എന്നായിരുന്നു ട്രംപിന്റെ ഭീഷണി കലർന്ന പ്രസ്താവന. എന്നാൽ ട്രംപിന്റേത് വെറും 'പരിഹാസ്യമായ പ്രകടനങ്ങൾ' മാത്രമാണെന്ന് IRGC പരിഹസിച്ചു. കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം ദൃഢമാണെന്നും അത് ആർക്കും വിട്ടുകൊടുക്കില്ലെന്നും ഇറാൻ ആവർത്തിച്ചു.

reports say Iran has intensified attacks targeting central Israel. according to Israel Defense Forces cited by The Times of Israel, more than 10 ballistic missiles were launched by iran. the report also states that this is the largest attack in the past two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ക്രമീകരണം; സലാല റൂട്ട് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

oman
  •  9 hours ago
No Image

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

Cricket
  •  9 hours ago
No Image

പൊലിസിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: സി.പി.എം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ; ആറുമാസത്തിനിടെ പുറത്തിറങ്ങുന്നത് മൂന്നാം തവണ

Kerala
  •  9 hours ago
No Image

ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

oman
  •  9 hours ago
No Image

അവന് കളിക്കളത്തിൽ മരണമില്ല;മൈതാനമൊഴിഞ്ഞിട്ടും മനസ്സൊഴിയാതെ ജോട്ട... 27+1 പോർച്ചുഗൽ ലോകകപ്പ് സ്ക്വാഡിലെ വിങ്ങുന്ന ഓർമ; In-Depth Story

Football
  •  9 hours ago
No Image

ഖത്തറില്‍ വ്യാപക പരിശോധന; നിരവധി പരിസ്ഥിതി ലംഘനങ്ങള്‍ കണ്ടെത്തി

qatar
  •  9 hours ago
No Image

വൻ കുതിപ്പിൽ സ്വർണം; സംസ്ഥാനത്ത് ഇന്ന് വില വർധിച്ചത് രണ്ടുതവണ

Kerala
  •  9 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യ നേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ച

qatar
  •  9 hours ago
No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  10 hours ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  10 hours ago