സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്; അൽ-ബാഹയിൽ 20,000 തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി
അൽ-ബാഹ: സഊദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി അൽ-ബാഹ നഗരത്തിലും സമീപ ഗവർണറേറ്റുകളിലുമായി 20,000ത്തിലധികം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ബൃഹത് പദ്ധതിക്ക് തുടക്കമായി. അൽ-ബാഹ റീജിയൺ മേയർ ഡോ. അലി അൽ-സാവത്താണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിന്റെ റീജിയണൽ ഡയറക്ടർ ജനറൽ എൻജിനീയർ ഫഹദ് അൽ-സഹ്റാനിയും ചടങ്ങിൽ മുഖ്യാതിഥിയായി. പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, സ്കൗട്ട് അംഗങ്ങൾ എന്നിവർക്കൊപ്പം 700ലധികം വൊളന്റിയർമാരും പദ്ധതിയുടെ പങ്കാളികളായി.
11ലധികം പൊതു-സ്വകാര്യ സ്ഥാപനങ്ങൾ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അൽ-ബാഹ നഗരത്തിലെ നടപ്പാതകൾ, പാർക്കുകൾ, റോഡുകളുടെ മധ്യഭാഗം എന്നിവിടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കും. അത്യാധുനിക ജലസേചന രീതികളാണ് തൈകളുടെ ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ഇതിനായി മലിനജലം ശുദ്ധീകരിച്ച് ജലസേചനത്തിനായി ഉപയോഗിക്കുന്നത് 85 ശതമാനത്തിലധികം വർധിപ്പിക്കാനും മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നുണ്ട്. പച്ചപ്പ് വർധിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
"Al-Baha Region launches a major afforestation initiative to plant over 20,000 native seedlings, involving 700+ volunteers and 11 organizations. The project aims to enhance sustainability and quality of life using advanced irrigation methods."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."