സഊദി ഗതാഗത മേഖലയിലെ സ്ഥാപനങ്ങൾക്ക് ആശ്വാസം; വാഹന രജിസ്‌ട്രേഷൻ മാറ്റാനും ഡ്രൈവർ കാർഡ് എടുക്കാനും ഓഗസ്റ്റ് 27 വരെ ഇളവ്
റിയാദ്: സഊദി അറേബ്യയിലെ ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ ലൈസൻസുകളും പ്രവർത്തനങ്ങളും നിയമവിധേയമാക്കാൻ സമയപരിധി നീട്ടി നൽകി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. ഇതുപ്രകാരം 2026 ഓഗസ്റ്റ് 27 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഗതാഗത മേഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി.
വൻകിട ചരക്ക് ഗതാഗത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 'പ്രൈവറ്റ്' എന്നതിൽ നിന്നും 'പബ്ലിക് ട്രാൻസ്‌പോർട്ട്' എന്നതിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ഈ സമയം ഉപയോഗിക്കാം. പ്രൊഫഷണൽ ഡ്രൈവർ കാർഡ് നേടുന്നതിനുള്ള സമയപരിധിയും അതോറിറ്റി നീട്ടിയിട്ടുണ്ട്. ഇതുവഴി നടപടിക്രമങ്ങൾ സാവധാനത്തിൽ പൂർത്തിയാക്കാൻ ഈ കൂടുതൽ സമയം ഉപയോഗിക്കാം. ചരക്ക് ഗതാഗത മേഖലയിലെ സുരക്ഷ വർധിപ്പിക്കുക, സേവനങ്ങളിൽ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ സമയം നൽകുന്നതിലൂടെ മേഖലയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Saudi Arabia’s Transport General Authority (TGA) has extended the deadline for land transport establishments to rectify their status and obtain professional driver cards until August 27, 2026, aiming to enhance sector compliance and safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."