HOME
DETAILS

ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി നൽകിയിട്ടില്ല; മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ല: ടി.പി രാമകൃഷ്ണൻ

  
April 04, 2026 | 8:45 AM

No complaint has been filed against Fatima Tahlia LDF has no allegation that she is trying to garner votes through religion TP Ramakrishnan

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ലെന്ന് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽ.ഡി.എഫ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നോട്ടീസിന് മറുപടി നൽകും

വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ ഇടതുമുന്നണി അത്തരമൊരു അനൗൺസ്‌മെന്റ് നടത്തിയിട്ടില്ല. നോട്ടീസിന് രണ്ട് ദിവസത്തിനകം കൃത്യമായ മറുപടി നൽകും. പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കമ്മീഷന് ഹാജരാക്കും. ആവശ്യമെങ്കിൽ അനൗൺസ്‌മെന്റിന്റെ പെൻഡ്രൈവും നൽകാൻ തയ്യാറാണെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു.

യു.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു

വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിനായി അവർ വർഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുകയാണെന്നും ടി.പി രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുന്നതിന് പകരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  9 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  9 days ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  9 days ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  9 days ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  9 days ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  10 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  10 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  10 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  10 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  10 days ago