താമസ-തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 14,000ലധികം പേർ
റിയാദ്: സഊദി അറേബ്യയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 14,242 പേർ. മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ ഏജൻസികൾ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇത്രയും പേർ പിടിയിലായത്. 7,884 പേർ താമസ നിയമ ലംഘനത്തിനും, 3,948 പേർ അതിർത്തി സുരക്ഷാ നിയമ ലംഘനത്തിനും, 2,410 പേർ തൊഴിൽ നിയമ ലംഘനത്തിനുമാണ് പിടിയിലായത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,449 പേരാണ് പിടിയാലായത്. ഇതിൽ 71% എത്യോപ്യക്കാരും 27% യമനികളും 2% മറ്റ് രാജ്യക്കാരുമാണ്.
നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 29 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് താമസമോ യാത്രയോ ജോലിയോ നൽകി സഹായിച്ച 25 പേരും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ 36,365 പ്രവാസികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 6,285 പേരെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കോ, താമസവും ജോലിയും നൽകുന്നവർക്കോ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റ് ഭാഗങ്ങളിൽ 999/996 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Saudi Arabia’s Ministry of Interior arrested 14,242 individuals for residency, labor, and border security violations in one week. Authorities warned that aiding illegal entrants carries penalties of up to 15 years in prison and a SAR 1 million fine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."