HOME
DETAILS

സഊദിയിൽ ബിനാമി വേട്ട തുടരുന്നു; മാർച്ചിൽ നടന്നത് രണ്ടായിരത്തിലധികം റെയ്ഡുകൾ, 71 സ്ഥാപനങ്ങൾക്കെതിരേ നടപടി

  
April 02, 2026 | 5:00 PM

saudi anti concealment inspections march 2026

റിയാദ്: രാജ്യത്ത് ബിനാമി ബിസിനസുകൾ കണ്ടെത്താനായി നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. മാർച്ചിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,611 പരിശോധനകളാണ് അധികൃതർ നടത്തിയത്. 71 ബിനാമി ഇടപാടുകളാണ് ഈ പരിശോധനകളിൽ സംശയാസ്പദമായി കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കൂടുതൽ അന്വേഷണങ്ങൾക്കും ശിക്ഷാനടപടികൾക്കുമായി അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡുകൾ.

സ്വർണ്ണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പെർഫ്യൂമുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മിഠായികൾ, പഴം, പച്ചക്കറി വ്യാപാരം, ഹാൻഡ് ബാഗ് വിൽപന കേന്ദ്രങ്ങൾ എന്നീ മേഖലകളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. ബിനാമി ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും, നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടുക, ബിസിനസ് ലൈസൻസും കൊമേഴ്‌സ്യൽ രജിസ്ട്രേഷനും റദ്ദാക്കി സ്ഥാപനം കണ്ടുകെട്ടുക, നാടുകടത്തുക തുടങ്ങിയ ശിക്ഷകൾ ലഭിച്ചേക്കാം. 

"Saudi authorities conducted 2,611 anti-concealment inspections in March 2026, detecting 71 suspected cases across sectors like jewelry, spices, and retail. Violators face up to 5 years in prison and a 5 million SAR fine."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി

Saudi-arabia
  •  3 days ago
No Image

വിഷു അവധിയിൽ യാത്രക്കാരെ പിഴിഞ്ഞ് കെഎസ്ആർടിസി; ചെന്നൈ സർവീസിന് റെക്കോർഡ് നിരക്ക്

Kerala
  •  3 days ago
No Image

ഇറാനിൽ ഇസ്റാഈലിന്റെ വൻ വ്യോമാക്രമണം: വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും തകർത്തു; ആണവ നിലയത്തിന് ഭീഷണി

International
  •  3 days ago
No Image

ടോള്‍ പ്ലാസകളിലെ ടോയ്‌ലറ്റിന് വൃത്തിയില്ലേ... ഫോട്ടോ സഹിതം പരാതി നല്‍കൂ... 1000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം 

National
  •  3 days ago
No Image

യുഎഇയിൽ സ്വദേശികൾക്ക് വൻ ആനുകൂല്യങ്ങൾ; നഫീസ് പദ്ധതി 2040 വരെ നീട്ടി

uae
  •  3 days ago
No Image

പിതാവിന്റെ മരണശേഷം വിവാഹമോചനം; മകൾക്ക് കുടുംബ പെൻഷൻ നൽകാനാവില്ലെന്ന് ത്രിപുര ഹൈക്കോടതി

International
  •  3 days ago
No Image

രാജീവ് ചന്ദ്രശേഖറിന് കിട്ടിയ പരിഗണന തനിക്കില്ല; പ്രചാരണ പരിപാടിക്കിടെ ബിജെപി നേതൃത്വത്തോട് കയർത്ത് ആർ. ശ്രീലേഖ

Kerala
  •  3 days ago
No Image

യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾ; 14.7 കോടി ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് കെസാഡ് ഗ്രൂപ്പ്

uae
  •  3 days ago
No Image

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവുകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ; 70 ലക്ഷം രൂപ അപഹരിച്ചെന്ന് ആരോപണം

Kerala
  •  3 days ago
No Image

ഡൽഹി നിയമസഭയിലെ സുരക്ഷാവീഴ്ച; വിഐപി ഗേറ്റ് തകർത്ത് അകത്തുകടന്ന അ‍ജ്ഞാതനെ പൊലിസ് പിടികൂടി

latest
  •  3 days ago